ആകെയുളള ഒരു മണ്ഡലത്തിലെ താമരയും കൊഴിഞ്ഞുപോയത് അമിത് ഷാ അറിഞ്ഞില്ലേ?- പരിഹാസവുമായി എം എ ബേബി

തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരളത്തില്‍ താമര വിടരുമെന്നത് അമിത് ഷായുടെ ദിവാസ്വപ്‌നം മാത്രമാണെന്നും ആകെയുളള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞുപോയത് അമിത് ഷാ അറിഞ്ഞില്ലേ എന്നുമാണ് എം എ ബേബിയുടെ പരിഹാസം. ബിജെപിയുടെ വളര്‍ച്ച രാജ്യത്തെ എം എല്‍ എമാരെ പണം നല്‍കി വാരിക്കൂട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം എ ബേബി. 

രാജ്യത്ത് ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബിജെപിക്ക് മാത്രമാണെന്നും കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നുമാണ് അമിത് ഷാ കഴിഞ്ഞ ദിവസം കേരളാ സന്ദര്‍ശനത്തിനിടെ പറഞ്ഞത്. തിരുവനന്തപുരത്ത് ബിജെപി പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇന്ത്യയില്‍ ഭാവിയുളള ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. അത് മുന്നില്‍കണ്ടുവേണം ബിജെപിക്കാര്‍ പ്രവര്‍ത്തിക്കാന്‍. രാജ്യത്തെ ജനങ്ങളുടെ മനസില്‍നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ലോകത്തുനിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസവും ഇല്ലാതാവുകയാണ്. കോണ്‍ഗ്രസ് അറുപത് വര്‍ഷം രാജ്യം ഭരിച്ചു. കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് എട്ടുവര്‍ഷത്തോളം ഭരിക്കുന്നവരെ പിന്തുണയ്ക്കാനും ഭരണത്തിന്റെ ഭാഗമാവാനുമുളള അവസരം ലഭിച്ചു. എന്നിട്ടും അവര്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ഒന്നും ചെയ്തില്ല'-എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 8 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 12 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 13 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More