'ശശി തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചാല്‍ സ്വാഗതം ചെയ്യും, ഞാന്‍ മത്സരത്തിനില്ല'-കെ സി വേണുഗോപാല്‍

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചാല്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് ഇതുവരെ ആരെയും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ലെന്നും അശോക് ഗെഹ്ലോട്ടിനെ സോണിയാ ഗാന്ധി പിന്തുണച്ചു എന്നതെല്ലാം മാധ്യമവാര്‍ത്തകള്‍ മാത്രമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സെന്‍ട്രല്‍ ഇലക്ഷന്‍ അതോറ്റിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നടത്തുന്നത്. നിഷ്പക്ഷമായി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കും. അതില്‍ ആര്‍ക്കും ആശങ്ക വേണ്ട. വോട്ടര്‍ പട്ടികയില്‍ ആരെല്ലാമുണ്ടെന്ന് അറിയാന്‍ താല്‍പ്പര്യമുളളവര്‍ക്ക് അതറിയാനും സംവിധാനമുണ്ട്. ശശി തരൂര്‍ മത്സരിക്കുന്നതില്‍ ഒരു തെറ്റുമില്ല. മത്സരം പ്രഖ്യാപിച്ചത് ആളുകള്‍ക്ക് മത്സരിക്കാനല്ലേ? മത്സരമുണ്ടാകുന്നത് ഭയപ്പെടേണ്ട കാര്യമല്ല. കോണ്‍ഗ്രസ് നിലവില്‍ ഔദ്യോഗികമെന്നോ അനൗദ്യോഗികമെന്നോ പറഞ്ഞ് ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല. അത്തരം വാര്‍ത്തകളെല്ലാം മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ്. അശോക് ഗെഹ്ലോട്ടിന്റെ പേര് സോണിയാ ഗാന്ധി നിര്‍ദേശിച്ചു എന്നതും മാധ്യമങ്ങളിലൂടെയാണ് ഞങ്ങള്‍ അറിയുന്നത്'- കെ സി വേണുഗോപാല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാരത് ജോഡോ യാത്ര നടത്താന്‍ എന്തുകൊണ്ടും യോഗ്യന്‍ രാഹുല്‍ ഗാന്ധിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. '3500 കിലോമീറ്റര്‍ നടക്കുന്നുണ്ട്. ഇന്ന് കോണ്‍ഗ്രസില്‍ ഈ യാത്ര നടത്താന്‍ പരമ യോഗ്യനായ ഒരാള്‍ രാഹുല്‍ ഗാന്ധി മാത്രമാണ്. ഏറ്റവും കൂടുതല്‍ ജനപ്രീതിയുളളതും കോണ്‍ഗ്രസുകാര്‍ക്കുതന്നെ ഏറ്റവും ഇഷ്ടമുളളതും രാഹുല്‍ ഗാന്ധിയേയാണ്'- കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 23 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 1 day ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 1 day ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More