പിണറായിയുടെ മുകളില്‍ ആരും വരരുതെന്ന മനോഭാവമാണ് സിപിഎമ്മിന്- മഗ്‌സസെ അവാര്‍ഡ് വിവാദത്തില്‍ കെ സുധാകരന്‍

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്‌സസെ അവാര്‍ഡ് നിരസിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. തനിക്കുമുകളില്‍ ആരും വളരരുതെന്ന നിഷ്‌കര്‍ഷതയാണ് സിപിഎം കുറച്ചുകാലമായി വച്ചുപുലര്‍ത്തുന്നതെന്നും പഴയകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അത്തരമൊരു സ്വഭാവമുണ്ടായിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

'പിണറായി വിജയന് മുകളില്‍ ആരും വരേണ്ട എന്നതാണ് സിപിഎമ്മിന്റെ അപ്രഖ്യാപിത നിലപാട്. പണ്ടത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അങ്ങനെയായിരുന്നില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ ഗ്ലിറ്ററിംഗ് സ്റ്റാര്‍ എന്ന് സിപിഎം തന്നെ വിശേഷിപ്പിച്ചയാളാണ് കെ കെ ശൈലജ. എന്നിട്ടും എന്തുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അവരെ മന്ത്രിയാക്കാതിരുന്നത്? എന്തുകൊണ്ട് അവരെ മന്ത്രിയാക്കിയില്ല എന്ന ചോദ്യത്തിന് ഉത്തരം പറയാനുളള ബാധ്യത സര്‍ക്കാരിനുണ്ട്'- കെ സുധാകരന്‍ പറഞ്ഞു.

കേരളത്തില്‍ കൊവിഡ് മഹാമാരിയും നിപ വൈറസും പിടിമുറുക്കിയ സമയത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയതിനാണ് കെ കെ ശൈലജയെ മഗ്‌സസെ ഫൗണ്ടേഷന്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. എന്നാല്‍ കൊവിഡ്, നിപ പ്രതിരോധം ഏതെങ്കിലും ഒരു വ്യക്തിയുടെ നേട്ടമല്ല, സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തന മികവാണ് എന്ന് സിപിഎം വിലയിരുത്തിയതോടെ അവാര്‍ഡ് സ്വീകരിക്കാനാവില്ലെന്ന് ശൈലജ മഗ്‌സസെ ഫൗണ്ടേഷനെ അറിയിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്ന് കാരണങ്ങളാണ് കെ കെ ശൈലജ അവാര്‍ഡ് വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സിപിഎമ്മിനെ എത്തിച്ചത്. നിപ- കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വ്യക്തി മാത്രം ഇടപെട്ട് നടത്തിയതല്ല. സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണ്. അതുകൊണ്ട് വ്യക്തിപരമായ അവാര്‍ഡ് വാങ്ങേണ്ടതില്ല, അവാര്‍ഡ് നല്‍കുന്ന മഗ്‌സസെ ഫൗണ്ടേഷന് കോര്‍പ്പറേറ്റ് ഫണ്ടിങ്ങുണ്ട്. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റായ രമണ്‍ മഗ്‌സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. വിയറ്റ്‌നാമിലും ഫിലിപ്പീന്‍സിലും കമ്മ്യൂണിസ്റ്റ് ഗൊറില്ലകളെ കൊന്നൊടുക്കിയ ആളുടെ പേരിലുളള അവാര്‍ഡ് എന്നിവയാണ് അവ.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More