'ന്നാ താന്‍ കേസ് കൊട്' ഒടിടിയിലേക്ക്

കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ 'ന്നാ താന്‍ കേസ് കൊട്' ഒടിടിയിലേക്ക്. സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്. ചിത്രത്തിന്റെ ഒടിടി ട്രെയിലറും ഹോട്ട്‌സ്റ്റാര്‍ പുറത്തിറക്കിയിട്ടുണ്ട്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അംബാസ് രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. പോസ്റ്റര്‍ വിവാദമായെങ്കിലും ചിത്രം വമ്പന്‍ വിജയമാണ് നേടിയത്. സിനിമ അമ്പത് കോടി ക്ലബിലും ഇടംനേടിയിരുന്നു. ഓഗസ്റ്റ് പതിനൊന്നിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസയാണ് ലഭിച്ചത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ അഭിനയവും ശ്രദ്ധേയമായിരുന്നു.

ചിത്രത്തിന്റെ റിലീസിനുമുന്നോടിയായി പത്ര മാധ്യമങ്ങളിലിറങ്ങിയ ഒരു പോസ്റ്ററിലെ പരസ്യവാചകമാണ് വിവാദത്തിലായത്. 'തിയേറ്ററുകളിലേക്കുളള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നായിരുന്നു ചിത്രത്തിന്റെ പരസ്യ വാചകം. സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷത്തെ നേതാക്കള്‍ പരസ്പരം വാഗ്വാദം നടത്തുന്ന സാഹചര്യത്തിലാണ് സിനിമയുടെ പോസ്റ്റര്‍ വിവാദത്തിലായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രത്തിലെ പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് യോജിച്ച തലക്കെട്ടാണ് ഇതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ഈ സിനിമ കാണണമെന്ന് കരുതിയതാണ്, പക്ഷേ ഇനി കാണുന്നില്ല, വഴിയില്‍ കുഴിയുണ്ടെങ്കില്‍ സിനിമ ടെലഗ്രാമില്‍ കണ്ടോളാം എന്നിങ്ങനെയാണ് പോസ്റ്ററിനെതിരെ വന്ന കമന്റുകള്‍. ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടന്നിരുന്നു.

Contact the author

Entertainment Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More