വളളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് സില്‍വര്‍ ലൈനും പിണറായി വിജയന്റെ പേരിലുളള കേസുകളും മുന്നില്‍കണ്ട്- കെ മുരളീധരന്‍

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വളളംകളിക്ക് ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതിനുപിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസുകളും സില്‍വര്‍ ലൈന്‍ പദ്ധതിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയന് അധികാരത്തിന്റെ ഹുങ്കാണെന്നും കഴിഞ്ഞ മൂന്നാഴ്ച്ചത്തെ മുഖ്യമന്ത്രിയുടെ നീക്കം ശ്രദ്ധിച്ചാല്‍ അമിത് ഷായെ ക്ഷണിച്ചതെന്തിനെന്ന് മനസിലാവുമെന്നും കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പാര്‍ലമെന്റില്‍ നിരന്തരം നെഹ്‌റുവിനെ വിമര്‍ശിക്കുന്ന അമിത് ഷായെ വളളംകളി കാണാനും ഓണാഘോഷത്തിനുമെല്ലാം ക്ഷണിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അമിത് ഷായെ ക്ഷണിച്ചത് പിണറായി വിജയനെതിരായ കേസുകളും സില്‍വര്‍ ലൈന്‍ പദ്ധതിയും മുന്നില്‍കണ്ടാണ്. സില്‍വര്‍ ലൈന്‍ മംഗലാപുരം വരെ നീട്ടിയാലും കോണ്‍ഗ്രസ് പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടുപോവില്ല. സില്‍വര്‍ ലൈന്‍ കുറ്റിയടിച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ ദുരിതത്തിലാണ്. അവര്‍ക്ക് ലോണ്‍ കിട്ടുന്നില്ല, സ്ഥലം വില്‍ക്കാനാവുന്നില്ല. മുഖ്യമന്ത്രി പദ്ധതി ഉപേക്ഷിച്ചു എന്ന് പറയുന്നതുവരെ ഞങ്ങള്‍ പ്രതിഷേധിച്ചുകൊണ്ടേയിരിക്കും'-കെ മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഴിഞ്ഞത്ത് തുറമുഖത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.' വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കുകയല്ല. പാക്കേജ് നടപ്പിലാക്കുകയാണ് വേണ്ടത്. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതിയാണിത്. അന്ന് മത്സ്യത്തൊഴിലാളികളെയൊക്കെ പറഞ്ഞ് മനസിലാക്കിയാണ് പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയത്. അന്ന് യുഡിഎഫ് പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണം. പിണറായി വിജയന് പക്ഷേ അഹങ്കാരത്തിന്റെ ഹുങ്കാണ്. അതാണ് വിഴിഞ്ഞത്തെ ജനങ്ങളെയും ബിഷപ്പുമാരെയും സമരത്തിനിറക്കിയത്'- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 7 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 9 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 10 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 11 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More