കോഴിക്കോട് കഞ്ചാവ് കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക്; കടയുടമയ്‌ക്കെതിരെ കേസെടുത്തു

Representational Image

കോഴിക്കോട്: കഞ്ചാവിന്റെ കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കി വില്‍പ്പന നടത്തിയ കടയുടമയ്‌ക്കെതിരെ കേസെടുത്തു. കോഴിക്കോട് ബീച്ചിനു സമീപം ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസുകടകളില്‍ നാര്‍ക്കോട്ടിക്‌സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി ജ്യൂസില്‍ കലര്‍ത്തി കൊടുക്കുന്നത് കണ്ടെത്തിയത്.

ഹെംപ് സ്റ്റേഷന്‍ എന്ന ജ്യൂസ് സ്റ്റാളില്‍നിന്നും ഹെംപ് സീഡ് ഓയിലും കഞ്ചാവ് കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം നാര്‍കോട്ടിക്‌സ് സ്‌ക്വാഡ് പിടികൂടി. കടയുടമക്കെതിരെ മയക്കുമരുന്ന് നിയമപ്രകാരം കേസെടുത്തു. ജ്യൂസ് കടയില്‍നിന്നും കണ്ടെത്തിയ വസ്തുക്കള്‍ കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. പരിശോധനാഫലം ലഭിച്ചതിനുശേഷം തുടര്‍നടപടികളെടുക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍ സുഗുണന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ജ്യൂസും ഷെയ്ക്കും ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം കോഴിക്കോട് നര്‍ക്കോട്ടിക്‌സ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് കടകളില്‍ പരിശോധന നടത്തിയത്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി കടയുടമ സുഭാഷിഷ് രംഗത്തെത്തി. ജ്യൂസില്‍ ചേര്‍ത്തത് കഞ്ചാവ് കുരു അല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് സീഡാണെന്നുമാണ് കടയുടമ നല്‍കുന്ന വിശദീകരണം. പരിശോധനാ ഫലം വരുന്നതുവരെ കടയ്‌ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More