'കുറച്ച് വയലന്‍സ് ഉളളതുകൊണ്ട് എന്റെ ഒരു സിനിമയും മകളെ കാണിച്ചിട്ടില്ല'- പൃഥ്വിരാജ്

കൊച്ചി: തന്റെ സിനിമകള്‍ മകള്‍ അലംകൃത ഇതുവരെ കണ്ടിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. താന്‍ ചെയ്യുന്ന സിനിമകളിലെല്ലാം വയലന്‍സ് തീം വരുന്നതുകൊണ്ട് മകളെ ഇതുവരെ സിനിമകള്‍ കാണിച്ചിട്ടില്ലെന്നും മകള്‍ കുട്ടികള്‍ക്കായുളള സിനിമകള്‍ മാത്രമാണ് കാണാറുളളതെന്നും പൃഥ്വിരാജ് പറഞ്ഞു. അടുത്തിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആരാധകരുമായി സംസാരിക്കുമ്പോഴായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. 'ചേട്ടന്റെ ഏതെങ്കിലുമൊരു സിനിമ കണ്ടിട്ട് മകള്‍ റിവ്യൂ പറഞ്ഞിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിലേതാണ് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്' എന്നായിരുന്നു ആരാധകന്റെ ചോദ്യം.

'എന്റെ സിനിമകള്‍ അലംകൃത കണ്ടിട്ടില്ല. ഞാന്‍ ചെയ്യുന്ന സിനിമകളിലെല്ലാം വയലന്‍സിന്റെ തീമുളളതുകൊണ്ട് ഇതുവരെ കാണിച്ചിട്ടില്ല. ആലി കണ്ടിട്ടുളളതെല്ലാം കുട്ടികളുടെ സിനിമയാണ്. എനിക്ക് കാണാന്‍ പറ്റുന്ന സിനിമയുണ്ടാക്കണം എന്ന് ഇപ്പോള്‍ അവള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അതായത് കുട്ടികള്‍ക്ക് കാണാന്‍ പറ്റുന്ന സിനിമ. അതെന്റെ പ്രയോരിറ്റി ലിസ്റ്റിലുളള ഒരു കാര്യമാണ്. ആലി എന്റെ ഒരു സിനിമ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ അഭിനയത്തെക്കുറിച്ചോ സിനിമകളെക്കുറിച്ചോ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല'-എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൃഥ്വിരാജിന്റെ പ്രതികരണം വൈറലായതോടെ വിമര്‍ശനങ്ങളും വന്നുതുടങ്ങി. അല്‍പ്പം വയലന്‍സുളള സിനിമകള്‍ മറ്റ് കുട്ടികള്‍ വേണമെങ്കില്‍ കണ്ടോട്ടെ എന്നാണോ നടന്റെ നിലപാടെന്നും സ്വന്തം മകളെ കാണിക്കാത്ത സിനിമ പുറത്തിറക്കിയിട്ട് കുടുംബസമേതം കാണണം എന്ന് പറയുന്നത് ശരിയാണോ, നാട്ടുകാരുടെ കുട്ടികള്‍ വയലന്‍സ് കണ്ട് നശിക്കട്ടേ എന്നാണോ ചിന്ത എന്നിങ്ങനെ പോകുന്നു നടനെതിരായ കമന്റുകള്‍.

Contact the author

Entertainment Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More