യു എ പി എ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം; ആറാഴ്ച്ചകൾക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം

ഡൽഹി: യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. വരുന്ന ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. എന്ത് തെളിവാണ് കാപ്പനെതിരെ കൂടുതലായി കണ്ടെത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. കണ്ടെത്തിയ ലഘുലേഖകള്‍ എങ്ങനെയാണ് അപകടകരമാകുന്നത്. ലഘുലേഖകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ഇ ഡിയുടെ കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ കാപ്പന് ജയില്‍മോചിതനാകാന്‍ കഴിയൂ. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് കാപ്പനടക്കമുള്ളവര്‍ അനധികൃത പണസമാഹരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ്‌  ഇ ഡി കേസെടുത്തത്. ഈ കേസിലെ ഒന്നാം പ്രതിക്ക് ഇതിനകംതന്നെ ജാമ്യം ലഭിച്ച സ്ഥിതിക്ക് കാപ്പനും ഇന്നുതന്നെ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദിഖ് കാപ്പനെന്നും, അത് തെളിയിക്കുന്ന ലഘുലേഖകള്‍ അദ്ദേഹം സഞ്ചരിച്ച കാറില്‍ നിന്നും കണ്ടെത്തിയെന്നും യുപി സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍, 'ഹത്രാസിലെ ഇരക്ക് നീതി ലഭിക്കണം', വര്‍ണ്ണവെറിക്കെതിരെയുള്ള 'ബ്ലാക്ക് ലിവ്സ് മാറ്റര്‍' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ എങ്ങനെ രാജ്യവിരുദ്ധമാകുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് ചോദിച്ചു. 2012-ലെ നിര്‍ഭയ കേസും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും നിയമത്തില്‍ വരുത്തേണ്ടിവന്ന മാറ്റത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി കാണുന്നത് അപകടകരമാണെന്നും പൌരന് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിതെന്നും കോടതി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 6 hours ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More
National Desk 11 hours ago
National

'ഞാനും മനുഷ്യനാണ്, സങ്കടവും വേദനയും തോന്നി'; ഗെഹ്ലോട്ടിന്റെ രാജ്യദ്രോഹി പരാമര്‍ശത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റ്

More
More
National Desk 12 hours ago
National

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും വീണ്ടും കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

മോദിക്ക് ജയ് വിളിച്ച് ആള്‍ക്കൂട്ടം, മറുപടിയായി ഫ്‌ളൈയിംഗ് കിസ് നല്‍കി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

More
More