കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമിതി നല്‍കിയ മറുപടിയില്‍ തൃപ്തനാണെന്ന് ശശി തരൂര്‍. കോണ്‍ഗ്രസിലുളളതുപോലെ ജനാധിപത്യ സംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ലെന്നും തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ശശി തരൂര്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ കേരളാ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് ശശി തരൂരടക്കം അഞ്ച് എംപിമാര്‍ എ ഐ സി സി കേന്ദ്രതെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചിരുന്നു. 

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഏകീകരിച്ച വോട്ടര്‍പട്ടിക സെപ്റ്റംബര്‍ ഇരുപതിന് പുറത്തിറക്കുമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നല്‍കിയ മറുപടി. അധ്യക്ഷ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍ അര്‍ഹതയുളള ഒമ്പതിനായിരം പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും പത്ത് അംഗങ്ങളുടെ പിന്തുണയോടെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ആര്‍ക്കും പട്ടിക പരിശോധിക്കാമെന്നും മധുസൂദന്‍ മിസ്ത്രി എംപിമാര്‍ക്കയച്ച മറുപടിയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ആരംഭിച്ചു. തിരുവനന്തപുരം പാറശാലയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. കെ കാമരാജിന്റേയും ഗാന്ധിജിയുടേയും പ്രതിമകള്‍ക്ക് മുന്നില്‍ ആദരം അര്‍പ്പിച്ചാണ് പദയാത്ര ആരംഭിച്ചത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് പദയാത്രയെ സ്വീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 4 months ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 4 months ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 4 months ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 4 months ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More
Web Desk 4 months ago
Editorial

പഠിക്കാനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍

More
More