തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നാളെ ഉന്നതതലയോഗം ചേരുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും എ ബി സി വന്ധ്യംകരണ പദ്ധതിയും ഷെല്ട്ടറുമുള്പ്പെടെയുളള കാര്യങ്ങള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.
വിപുലമായ ജനപങ്കാളിത്തത്തോടെ പ്രശ്നപരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.യോഗത്തില്‍ തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തര കര്‍മ്മപദ്ധതിക്ക് രൂപം നല്‍കും. സംസ്ഥാനത്ത് 152 ബ്ലോക്കില്‍ എ ബി സി സെന്ററുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്കി. ഇതില്‍ മുപ്പതെണ്ണം സജ്ജമായിക്കഴിഞ്ഞു. ജനങ്ങളുടെ പങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി വലിയൊരു കര്‍മ്മപദ്ധതിയാണ് തയാറാക്കാന്‍ ഉദേശിക്കുന്നത്'-എം ബി രാജേഷ് പറഞ്ഞു.