എണ്‍പതിനായിരം മുടക്കി മഫ്‌ളര്‍ വാങ്ങുന്ന അമിത്ഷായെ ഓഡിറ്റ് ചെയ്യൂ, എന്നിട്ട് രാഹുലിന്റെ പുറകെ പോയാല്‍ മതി- അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിന്റെ വിലയെക്കുറിച്ചുളള ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ ഭരണപക്ഷം അസ്വസ്ഥരാണെന്നും ടീ ഷര്‍ട്ടിനെ രാഷ്ട്രീയവത്കരിക്കുന്നതെല്ലാം അവര്‍ക്കുണ്ടായ ആശങ്കയുടെ ഭാഗമായാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. 

'രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിന്റെ വിലയെക്കുറിച്ച് പറഞ്ഞ അമിത് ഷായുടെ മഫ്‌ളറിന്റെ വില എണ്‍പതിനായിരം രൂപയാണ്. ബിജെപി നേതാക്കളെല്ലാം രണ്ടര ലക്ഷം രൂപയുളള കണ്ണടകളാണ് ധരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പിന്തുണയും അസാധാരണ പ്രതികരണവും ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. മറ്റൊരു പണിയുമില്ലാത്തതുകൊണ്ടാണ് അവര്‍ രാഹുലിന്റെ ടീ ഷര്‍ട്ടിനെക്കുറിച്ച് പറയുന്നത്. ബിജെപി ടീ ഷര്‍ട്ടിനെ രാഷ്ട്രീയവത്കരിക്കുകയാണ്'-അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാരത് ജോഡോ യാത്രയ്ക്ക് പോകുന്നതിനുമുന്‍പ് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ചരിത്രം പഠിക്കണമായിരുന്നു എന്നും വിദേശ നിര്‍മ്മിത ടീ ഷര്‍ട്ടാണ് അദ്ദേഹം ധരിച്ചതെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. രാഹുല്‍ ധരിച്ചത് 41,527 രൂപയുടെ ടീ ഷർട്ടാണെന്നും ജനങ്ങളത് കാണുന്നുണ്ടെന്നും ബിജെപി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരുന്നു. ഭാരത് ജോഡോ യാത്ര കണ്ട് ബിജെപി ഭയന്നോ എന്നും മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചുമെല്ലാം സംസാരിക്കാം എന്നുമാണ് കോണ്‍ഗ്രസ് ഇതിന് നല്‍കിയ മറുപടി. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 14 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 14 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More