തല്ലുമാലയുടെ സബ്ടൈറ്റിലുകൾ നെറ്റ്ഫ്ലിക്സ്‌ വെട്ടിനിരത്തിയെന്ന് അണിയറപ്രവര്‍ത്തകര്‍

നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന തല്ലുമാലയുടെ (Thallumaala) സബ്ടൈറ്റിലുകൾ തിരുത്തി എന്ന് അണിയറക്കാർ. തങ്ങൾ സിനിമയിൽ ഉദ്ദേശിച്ച അർഥം വരുന്ന സബ്ടൈറ്റിലുകളാണ് നൽകിയത്. എന്നാൽ അതിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് ഒ.ടി.ടിയിൽ സ്ട്രീം ചെയ്തത് എന്ന് സബ്ടൈറ്റിൽ സാങ്കേതിക വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു.

'നെറ്റ്ഫ്ലിക്സിന് വേണ്ടി തല്ലുമാല സിനിമയ്ക്കായി ഞങ്ങൾ ചെയ്ത് നൽകിയ ഇംഗ്ലീഷ് സബ്ടൈറ്റിലിലെ ഓരോ വരിയും സിനിമയുടെ ക്രിയേറ്റീവ് ഡയറക്‌ടറും, രചയിതാക്കളിൽ ഒരാളുമായ മുഹ്‌സിൻ പരാരിയും ചേർന്ന് പരിശോധിച്ചാണ്. എന്നാൽ ഇപ്പോൾ കാണുന്ന സബ്ടൈറ്റിൽ, എഡിറ്റ് ചെയ്ത്, വീര്യം കുറച്ച്‌, വെട്ടിനിരത്തിയ നിലയിലാണുള്ളത് എന്ന് അതീവ ദുഃഖത്തോടെ നിങ്ങളെ അറിയിക്കുന്നു. അതിലുണ്ടായിരുന്ന സൂക്ഷ്മാംശം പലതും നഷ്‌ടമായി. ഗാനങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഗാനങ്ങളുടെ ആത്മാവ് നശിപ്പിച്ച്, വെറും വാക്കുകളുടെ അർത്ഥത്തിലേക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ക്രിയാത്മകത നിറഞ്ഞ സബ്ടൈറ്റിലുകളിൽ സംസ്കാരവും, തമാശയും, വ്യംഗ്യാർത്ഥവും, യഥാർത്ഥ ഭാഷയുടെയും രചിക്കപെടുന്ന ഭാഷയുടെയും പ്രാദേശിക ഛായയും നിറയേണ്ടതുണ്ട്. സബ്ടൈറ്റിൽ രചയിതാവിന്റെ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുന്നത് തീർത്തും അനുചിതവും അധാര്‍മ്മികവുമാണ്. ഇത്തരം പ്രവർത്തിയിൽ ഏർപ്പെടരുതെന്ന് നെറ്ഫ്ലിക്സിനോടും മറ്റു സ്ട്രീമിംഗ് പ്ലാറ്റുഫോമുകളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു', ചിത്രത്തിനായി സബ്ടൈറ്റിൽ ചെയ്ത 'ഫിൽ ഇൻ ദി ബ്ലാങ്ക്‌സ്' പ്രസ്താവനയിൽ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച 'തല്ലുമാല' ബോക്സ് ഓഫീസിൽ 70 കോടിക്ക് മേൽ കളക്ഷൻ നേടിയ ചിത്രമാണ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More