വാഷിംഗ്ടണ്‍: അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,437 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 1,519 പേരാണ് മരണപ്പെട്ടത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 26,064 - പേര് ഇതിനകം മരണപ്പെട്ടു. 6,14,211 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് മരണസംഖ്യയില്‍ ഉണ്ടായത്.രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.
ന്യൂയോര്‍ക്കില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 778 പേര് മരിച്ചു
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 10,834 ആയി. ഇവിടെ മാത്രം 2,03,123 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2,805- പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 68,824 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.796 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 25,777- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 27,001 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 1,768 പേര് മരണപ്പെട്ടു. ഫ്ലോറിഡ -571 മസ്സാച്ചുസെറ്റ്സ് -957, ലൂസിയാന -1,013, ഇല്ലിനോയിസ് -8,68, ജോര്‍ജ്ജിയ -5,24 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.
തലസ്ഥാനമായ വാഷിംഗ്ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 547 പേര് മരണമടഞ്ഞിട്ടുണ്ട്. 10,795 പേര്‍ക്കാണിവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ കഴിഞ്ഞ മൂന്നു ദിവസമായി മരണനിരക്കില്‍ കുറവാണ് രേഖപ്പെടുത്തിയത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും മരണനിരക്കില്‍ വന്‍ കുതിച്ചുചാട്ടമാണ് നടന്നിരിക്കുന്നത്. രാജ്യത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്.