ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

ജനീവ: വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലൂക്ക് ഗൊദാർദിന്റെ മരണം 'അസിസ്റ്റഡ ്ഡയിംഗ്' വഴിയെന്ന് സ്ഥിരീകരണം. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മരിക്കാന്‍ വൈദ്യസഹായം നല്‍കുന്ന രീതിയാണ്‌ അസിസ്റ്റഡ ്ഡയിംഗ്. ഗൊദാർദിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗൊദാർദ് തനിക്കിഷ്ടമുള്ള രീതിയില്‍ സമാധാനപരമായി മരണം തെരഞ്ഞെടുത്തുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വെളുപ്പിനെയാണ് ഗൊദാര്‍ദ് മരണപ്പെട്ടത്. സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ ഗൊദാർദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്ര സൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു. 1930 ഡിസംബർ 3-ന് പാരീസിൽ ഒരു സമ്പന്ന ഫ്രാങ്കോ-സ്വിസ് കുടുംബത്തിലാണ് ഗോദാർദ് ജനിച്ചത്. 

തിരക്കഥാ രചനയിലൂടെയാണ് ഗൊദാർദ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു. 'ബ്രെത്ത്‌ലെസ്' ആണ് ആദ്യ ചിത്രം. 'എ വുമൺ ഈസ് എ വുമൺ' (1969) ആയിരുന്നു ആദ്യത്തെ കളര്‍ ചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. 'ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ' (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ചലച്ചിത്രത്തോടുള്ള ഗൊദാർദിന്റെ സമീപനം മറ്റൊരു തലത്തിലേക്കു മാറി. ആർട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങൾ തിരസ്കരിച്ച 'ദ് സീഗ വെർട്ടോവ്' ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഘട്ടത്തിലെ ചിത്രങ്ങൾ ഗൊദാർദിന്റെ പ്രതിഭാക്ഷീണത്തെ കാണിക്കുന്നുവെന്ന് വിമർശകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'കിങ്‌ലിയർ', 'ഹിസ്റ്ററി ഓഫ് സിനിമ' എന്നിവ ഇതില്‍ ശ്രദ്ധേയമാണ്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More