ഇവിടൊരാള്‍ തെക്ക് വടക്ക് നടക്കുന്നു; അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് പോകുന്നു - കോണ്‍ഗ്രസിനെ പരിഹസിച്ച് വി ശിവന്‍കുട്ടി

 തിരുവനന്തപുരം: ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 8 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനുപിന്നാലെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇവിടൊരാള്‍ തെക്ക് വടക്ക് നടക്കുമ്പോള്‍  അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് പോകുന്നു. ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിതിയെങ്കില്‍ എന്ന ചോദ്യവും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഇന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ദിഗംബര്‍ കാമത്തും മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലാബോയുമടക്കം 8 പേര്‍ ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 പേരാണ് കോണ്‍ഗ്രസില്‍ നിന്നും എം എല്‍ എ സ്ഥാനത്തേക്ക് വിജയിച്ചത്. മൂന്ന് എം എല്‍ എമാരാണ് കോണ്‍ഗ്രസില്‍ ബാക്കിയുള്ളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതെന്നാണ് ദിഗംബര്‍ കാമത്തിന്‍റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് മുന്‍പ് അമ്പലത്തില്‍ പോയി കോണ്‍ഗ്രസ് വിടില്ലെന്ന് പ്രതിഞ്ജ ചെയ്തിരുന്നു. എന്നാല്‍ പിന്നീടു താന്‍ ക്ഷേത്രത്തില്‍ പോയി പുതിയ തീരുമാനത്തെക്കുറിച്ച് ദൈവത്തോട് സംസാരിച്ചു. ദൈവം അനുവാദം തന്നതിനാലാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത് - ദിഗംബര്‍ കാമത്ത് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More