ബിജെപിയുടെ വ്യാജ പരസ്യങ്ങളല്ല യാഥാർത്ഥ്യം, യുപിയിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു- പ്രിയങ്കാ ഗാന്ധി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുളള യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. പത്രങ്ങളിലും ടിവിയിലും ബിജെപി നല്‍കുന്ന പരസ്യങ്ങള്‍ വ്യാജമാണെന്നും സര്‍ക്കാര്‍ എന്നാണ് കണ്ണുതുറക്കുകയെന്നും പ്രിയങ്ക ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.

'ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാര്‍ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണ്. പട്ടാപ്പകലാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എല്ലാ ദിവസവും പത്രങ്ങളിലും ടിവിയിലും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ മെച്ചപ്പെടുത്തില്ല. എല്ലാത്തിലുമുപരി, എന്തുകൊണ്ടാണ് യുപിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്? എപ്പോഴാണ് സര്‍ക്കാര്‍ ഉണരുക?'-പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരമാണ് പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തി. അയല്‍ഗ്രാമത്തിലെ മൂന്നുപേരാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടത്തിനുശേഷമേ മരണ കാരണം കണ്ടെത്താനാവുകയുളളു എന്നും പൊലീസ് വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 6 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 9 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 11 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More