പാലത്തായി പീഡനക്കേസ്: യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

കണ്ണൂർ പാനൂർ പാലത്തായി പീഡനക്കേസിലെ പ്രതിയും ബിജെപി നേതാവുമായ അധ്യാപകനുമായ പദ്മരാജനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം. ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് എസ്പി ഓഫീസിലേക്കാണ് 5 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാസ്കും ​ഗ്ലൗസും ധരിച്ചാണ് യൂത്ത് കോൺ​ഗ്രസുകാർ പ്രതിഷേധത്തിന് എത്തിയത്.  പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നേരിയ സംഘർഷത്തിന് കാരണമായി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ കുത്തിയിരുന്ന യൂത്ത് കോൺ​ഗ്രസുകാർ കേസിൽ ജാമ്യം എടുക്കില്ലെന്ന് നിലപാടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നത് വരെ ജാമ്യം എടുക്കില്ലെന്നാണ് പ്രവർത്തകർ പൊലീസിനെ അറിയിച്ചത്.

അതേസമയം കേസിൽ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിവൈഎസ്പി വേണു​ഗോപാലിനാണ് അന്വേഷണ മേൽനോട്ടം. പ്രതിയെ കണ്ടെത്താൻ പൊലീസ് വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തി. അധ്യാപകനെന്റെ ഏതാനും ബന്ധുവീടുകളിലാണ് പൊലീസ് തെരച്ചിൽ നടത്തിയത്. പ്രതിയെ പറ്റി പൊലീസിന് സൂചനയൊന്നും ലഭിച്ചില്ല. പീഡനം സംബന്ധിച്ച് പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴി തെളിവായി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിച്ച വിവരം അറിയാമെന്നായിരുന്നു സഹപാഠിയുടെ വെളിപ്പടുത്തൽ.

കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് സിപിഎം നേതാവ് പി ജയരാജൻ അഭിപ്രായപ്പെട്ടു. പ്രതിയെ സംരക്ഷിക്കുന്ന സംഘപരിവാറിനെതിരെയല്ല, അയാളെ പ്രതിചേർക്കുകയും അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന കേരള പൊലീസിനെയാണ് സംഘിപൊലീസ് എന്ന് യൂത്ത് ലീ​ഗുകർ ആക്ഷേപിക്കുന്നതെന്ന് പി ജയരാജൻ ഫേസ് ബുക്കിൽ കുറിച്ചു. പ്രതിയായ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയാതാൽ അഭിനന്ദിക്കാൻ യൂത്ത് ലീ​ഗ് നേതാവ് അഡ്വാൻസായി പോസ്റ്റ് തയ്യാറാക്കുന്നത് നല്ലതാണെന്നും ജയരാജൻ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 11 hours ago
Keralam

നഗരസഭയില്‍ ഹോമം നടത്തിയത് മതേതരത്വം അട്ടിമറിക്കാന്‍- മേയര്‍ ആര്യാ രാജേന്ദ്രന്‍

More
More
Web Desk 12 hours ago
Keralam

ദുരന്തങ്ങളില്‍ കേന്ദ്ര- കേരളാ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട് - മാധവ് ഗാഡ്ഗിൽ

More
More
Web Desk 13 hours ago
Keralam

ശക്തമായ മഴ: കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25-ലേക്ക് മാറ്റി

More
More
Web Desk 14 hours ago
Keralam

ലൈംഗിക ദാരിദ്രമനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശിക്കുന്നത്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

More
More
Web Desk 15 hours ago
Keralam

കക്കി ഡാം തുറന്നു; പമ്പ തീരത്തുള്ളവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ്

More
More