മന്ത്രിമാര്‍ ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ല- മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും യൂറോപ്പ് യാത്രയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിമാര്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും ടൂറിസം മന്ത്രിയായി അധികാരമേറ്റ് പതിനഞ്ചുമാസത്തിനിടെ താന്‍ ആകെ ഒരു തവണ മാത്രമാണ് വിദേശത്ത് പോയതെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്താന്‍ നിര്‍ബന്ധിക്കപ്പെടുക ടൂറിസം മന്ത്രിയാണ്. അധികാരത്തിലെത്തി പതിനഞ്ച് മാസത്തിനിടെ ആകെ ഒരുതവണ യുഎഇയില്‍ മാത്രമാണ് പോയത്. മൂന്നുനാല് രാജ്യങ്ങളില്‍ പോകേണ്ടിയിരുന്നു. എന്നാല്‍ സാധിച്ചില്ല. ഇപ്പോള്‍ ഫ്രാന്‍സില്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഫ്രഞ്ച് ട്രാവല്‍ മാര്‍ട്ട് നടക്കുകയാണ്. ടൂറിസം വകുപ്പ് മന്ത്രിയും സംഘവും അതില്‍ പങ്കെടുക്കേണ്ടതുണ്ട്. 2017-ലെ കണക്കുപ്രകാരം 97,000 പേര്‍ ഫ്രാന്‍സില്‍ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. അതുകൊണ്ട് ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കുന്നത് ഉത്തരവാദിത്തമായാണ് കാണുന്നത്'-മുഹമ്മദ് റിയാസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടതുപക്ഷത്തെ മന്ത്രിമാര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതുസംബന്ധിച്ച് കൃത്യമായ ധാരണയുണ്ടെന്നും ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. ഫ്രാന്‍സിലേക്കുളള യാത്രയിലൂടെ വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇടയ്ക്കിടെ വിദേശത്ത് പോയിക്കളയാം എന്ന് കരുതുന്നവരല്ല ഇടതുപക്ഷത്തെ മന്ത്രിമാരെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More