ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

ഐ ഫോണിന്റെ വില മിക്കപ്പോഴും ഇന്ത്യയിലെ ഉപയോക്താക്കളെ നിരാശരാക്കാറാണ് പതിവ്. അടുത്തിടെ പുറത്തിറക്കിയ ഐ ഫോണ്‍ 14 പ്രോ മാക്‌സും ഇന്ത്യക്കാര്‍ക്ക് പ്രത്യേക സന്തോഷമൊന്നും നല്‍കിയില്ല. കാരണം എല്ലാ വര്‍ഷത്തെയുംപോലെ ഇത്തവണയും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഐഫോണിന് വില കൂടുതലാണ്. എന്നാല്‍ ഐ ഫോണിന് ഇന്ത്യയില്‍ മാത്രം ഇത്ര വിലകൂടിയതെന്തെന്ന് ഓര്‍ത്ത് വിഷമിക്കേണ്ട. ഐ ഫോണിന് ഇന്ത്യയിലേക്കാള്‍ വില കൂടുതലുളള ഒരു രാജ്യമുണ്ട്. തുര്‍ക്കിയാണ് ഐ ഫോണ്‍ ഏറ്റവും കൂടിയ വിലയ്ക്ക് വില്‍ക്കുന്നത്.

ഐ ഫോണ്‍ 14 പ്രോ 128 ജിബിയുടെ ഇന്ത്യയിലെ വില 1,29,900 രൂപയാണ്. ഇതേ വേരിയന്റിന് തുര്‍ക്കിയില്‍ 1,74,000 രൂപയാണ് വില. ഐ ഫോണ്‍ 14 1 ടിബിയ്ക്ക് 2.23 ലക്ഷം രൂപയാണ് വില. ഐ ഫോണുകള്‍ക്ക് ഏറ്റവും കൂടുതല്‍ വില തുര്‍ക്കിയിലാണെങ്കില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. അവിടെ, ഐ ഫോണ്‍ 14ന്റെ പ്രാരംഭ വില തന്നെ 1,18,500 ആണ്. വിലക്കുറവില്‍ ഐ ഫോണ്‍ ലഭിക്കണമെങ്കില്‍ യുഎസില്‍നിന്ന് ഓര്‍ഡര്‍ ചെയ്യേണ്ടിവരും. യുഎസിലാണ് ഏറ്റവും വിലക്കുറവില്‍ ഐ ഫോണ്‍ വില്‍പ്പന നടക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ ഐ ഫോണ്‍ 14 128 ജിബി വേരിയന്റിന് 79,900 രൂപയും 256 ജിബി വേരിയന്റിന് 89,900 രൂപയും 512 ജിബി വേരിയന്റിന് 1,09,000 രൂപയുമാണ് വില. ഐ ഫോണ്‍ 14 പ്ലസ് 128 ജിബിക്ക് 89,900 ആണ് വില. 256 ജിബിക്ക് 99,900 രൂപയും 512 ജിബിക്ക് 1,19,900 രൂപയുമാണ് വില വരുന്നത്. ഐ ഫോണ്‍ 14 പ്രോ 128 ജിബി വേരിയന്റിന് 1,29,900 രൂപയാണ് വില. 256 ജിബിക്ക് 1,39,900 രൂപയും 512 ജിബി വേരിയന്റിന് 1,59,000 രൂപയും 1 ടിബി വേരിയന്റിന് 1,79,900 രൂപയുമാണ് വില.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

എന്തുകൊണ്ടാണ് ഐഫോണിന് ഇന്ത്യയില്‍ ഇത്രയും വില വരുന്നത്?

More
More
Web Desk 2 months ago
Technology

ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

More
More
Web Desk 3 months ago
Technology

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം 'ആദിത്യ എൽ 1' വിക്ഷേപിച്ചു

More
More
Web Desk 3 months ago
Technology

കൗണ്ട് ഡൗണ്‍ തുടങ്ങി; ആദിത്യ എൽ 1 വിക്ഷേപണം നാളെ

More
More
National Desk 3 months ago
Technology

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ-1 അടുത്ത മാസം വിക്ഷേപിക്കുമെന്ന് ഇസ്രൊ

More
More
Web Desk 3 months ago
Technology

വാട്ട്‌സാപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും HD ക്വാളിറ്റിയില്‍ അയക്കാം

More
More