യുക്രൈനില്‍നിന്നും തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: യുക്രൈനില്‍നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഒരുക്കിനല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും തുടര്‍പഠനത്തിനായി പ്രവേശനം നല്‍കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിന് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനെയാണ് കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. 

'വിദ്യാര്‍ത്ഥികള്‍ യുക്രൈനിലേക്ക് മെഡിക്കല്‍ പഠനത്തിനായി പോയതിനുകാരണം അവര്‍ക്ക് ഇന്ത്യയില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാന്‍ പാകത്തിന് മെറിറ്റ് ഇല്ലാത്തതാണ്. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ചോദ്യംചെയ്യപ്പെടും'-എന്നാണ് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കുമെന്ന് സെപ്റ്റംബറില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ അതിനുവിരുദ്ധമായ നിലപാടാണ് കേന്ദ്രം സുപ്രീംകോടതിയില്‍ എടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും. 

Contact the author

National Desk

Recent Posts

National Desk 23 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More