2016-ല്‍ റോഡ് ഉപരോധിച്ച് സമരം ചെയ്ത കേസില്‍ ജിഗ്നേഷ് മേവാനിക്ക് ആറുമാസം തടവ് ശിക്ഷ

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എം എല്‍ എയുമായ ജിഗ്നേഷ് മേവാനിക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് കോടതി. ജിഗ്നേഷ് മേവാനിയുള്‍പ്പെടെ പത്തൊന്‍പതുപേര്‍ക്കാണ് അഹമ്മദാബാദ് കോടതി തടവുശിക്ഷ വിധിച്ചത്. 2016-ല്‍ റോഡ് ഉപരോധിച്ച് സമരം ചെയ്ത കേസിലാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഒക്ടോബര്‍ പതിനേഴുവരെ സമയം അനുവദിച്ചിട്ടുണ്ട്.

2016-ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിര്‍മ്മിക്കുന്ന നിയമവിഭാഗം കെട്ടിടത്തിന് ഡോ. ബി ആര്‍ അംബേദ്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് ജിഗ്നേഷിനും മറ്റ് പതിനെട്ടുപേര്‍ക്കുമെതിരെ ചുമത്തിയത്. ബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വെറുതെവിട്ടെന്നും കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്നാവശ്യപ്പെട്ട്  റാലി നടത്തിയതിന് തങ്ങള്‍ക്ക് തടവുശിക്ഷ വിധിച്ചെന്നും ജിഗ്നേഷ് മേവാനി പ്രതികരിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ ബലാത്സംഗക്കേസ് പ്രതികളെയും ജയിലില്‍നിന്ന് മോചിപ്പിച്ചു. അവരെ ഹാരമണിയിച്ചു. അവരുടെ സ്വഭാവം വളരെ മികച്ചതാണെന്ന് പറഞ്ഞു. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീലിനെതിരെ 108 കേസുകളുണ്ട്. പക്ഷേ ഒന്നിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. ബാബാ സാഹിബ് അംബേദ്കറുടെ പേരില്‍ ഒരു കെട്ടിടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയതിന് ഞങ്ങള്‍ ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നു'-ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു. 

Contact the author

National Desk

Recent Posts

National Desk 1 week ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 week ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 1 week ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 1 week ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 1 week ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 1 week ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More