തല്ലുമാലയിലെ ബീഫിനെ കന്നഡയില്‍ മട്ടനാക്കി നെറ്റ്ഫ്‌ളിക്‌സ്

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല തിയറ്ററുകളില്‍ ഗംഭീര വിജയമാണ് നേടിയത്. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തതോടെ ചിത്രം വിവാദത്തിലായിരിക്കുകയാണ്. സിനിമയിലെ പാട്ടുകളെക്കുറിച്ചും ഡബ്ബിങ്ങിനെക്കുറിച്ചുമാണ് ആദ്യം വിമര്‍ശനങ്ങളുണ്ടായത്. എന്നാല്‍ ഇപ്പോള്‍ തല്ലുമാലയുടെ കന്നഡ പതിപ്പില്‍ ബീഫ് എന്ന വാക്ക് നെറ്റ്ഫ്‌ളിക്‌സ് പൂര്‍ണമായും വെട്ടിമാറ്റിയതായാണ് ആരോപണം. ചിത്രത്തില്‍ ലുക്മാന്‍ അവറാന്റെ കഥാപാത്രമായ ജംഷിയും ടൊവിനോ തോമസ് അവതരിപ്പിക്കുന്ന വസീം എന്ന കഥാപാത്രവും കണ്ടുമുട്ടുമ്പോള്‍ മുതല്‍ ബീഫിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

പളളിയില്‍ വെച്ച് ആദ്യത്തെ തല്ലുണ്ടാകുമ്പോവും വസീമിന്റെ വിവാഹമെനുവിനെക്കുറിച്ച് പറയുമ്പോഴുമെല്ലാം ബീഫ് ബിരിയാണിയെന്നും ബീഫ് പഫ്‌സ് എന്നുമൊക്കെ പറയുന്നുണ്ട്. എന്നാല്‍ കന്നഡ പതിപ്പില്‍ ഈ ഭാഗങ്ങളിലെല്ലാം ബീഫിന് പകരം മട്ടണ്‍ എന്നും കറി എന്നുമാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. സബ്‌ടൈറ്റിലുകളിലും ബീഫിനെ ഒഴിവാക്കിയിട്ടുണ്ട്. തമിഴ്, തെലുങ്ക് പതിപ്പുകളില്‍ ബീഫിനെ മാറ്റിയിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച 'തല്ലുമാല' ബോക്സ് ഓഫീസിൽ 70 കോടിക്ക് മേൽ കളക്ഷൻ നേടിയ ചിത്രമാണ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

Contact the author

Web Desk

Recent Posts

Movies

'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 1 day ago
Movies

'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

More
More
Web Desk 2 days ago
Movies

ഹിഗ്വിറ്റ മാര്‍ച്ച് 31- ന് തിയേറ്ററിലെത്തും; ട്രെയിലര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയുടെ ഷൂട്ടിംഗ് ഇനി കേരളത്തില്‍

More
More
Movies

തിയേറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പത്താന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Movies

സ്പൂഫ് വര്‍ക്കായില്ല; ആറാട്ടില്‍ പിഴവ് പറ്റിയെന്ന് ബി ഉണ്ണികൃഷ്ണന്‍

More
More