നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

മനുഷ്യനുമായി ഏറ്റവും ഇണങ്ങിജീവിക്കുന്നവരാണ് നായ്ക്കള്‍. അവ മനുഷ്യര്‍ക്കൊപ്പം നടക്കാന്‍ പോകുന്നതും കളിക്കുന്നതുമെല്ലാം പതിവുകാഴ്ച്ചകളാണ്. എന്നാല്‍ മിക്കയാളുകളും ജോലിക്കുപോകുമ്പോള്‍ അവരുടെ പെറ്റിനെ ഒറ്റയ്ക്ക് വീട്ടിലാക്കി പോകാന്‍ നിര്‍ബന്ധിതരാവാറുണ്ട്. ഒറ്റപ്പെടല്‍ മനുഷ്യനെപ്പോലെ മൃഗങ്ങളെയും ബാധിക്കാറുണ്ടെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാക്കി പോകുന്ന നായ്ക്കളെ ശാന്തരായി ഇരുത്താന്‍ എന്താണ് വഴി എന്ന് ഓര്‍ക്കാത്ത ഉടമകളുണ്ടാവില്ല. ശാസ്ത്രീയ സംഗീതത്തിന് നായ്ക്കളെ ശാന്തരാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് യുകെയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍.

സംഗീതം മനുഷ്യനെപ്പോലെ നായ്ക്കളെയും ശാന്തരാക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലുളള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മനുഷ്യന്റെ ശബ്ദത്തേക്കാള്‍ ശാസ്ത്രീയ സംഗീതം നായ്ക്കളെ ശാന്തരാക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പഠനത്തിനായി വിവിധ ഇനങ്ങളില്‍പ്പെട്ട 82 നായ്ക്കളെ യൂണിവേഴ്‌സിറ്റിയുടെ മുറികളിലേക്ക് തുറന്നുവിട്ടു. ക്ലാസിക്കല്‍ മ്യൂസിക്കും ഓഡിയോ ബുക്കും മാത്രം പ്ലേ ചെയ്തുകൊണ്ടാണ് പരീക്ഷണം നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉടമകള്‍ തങ്ങളെ മുറിയിലാക്കി പോയതോടെ നായ്ക്കള്‍ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ക്ലാസിക്കല്‍ സംഗീതം കേട്ട നായ്ക്കള്‍ ഓഡിയോ ബുക്ക് കേട്ട നായ്ക്കളേക്കാള്‍ വേഗത്തില്‍ ശാന്തരായി. അവ കിടക്കാനും മറ്റ് നായ്ക്കളുമൊത്ത് കളിക്കാനും തുടങ്ങിയെന്നാണ് ഗവേഷകര്‍ പറയുന്നത്. 'ദ ഇഫക്ട് ഓഫ് ഓഡിറ്ററി സ്റ്റിമുലേഷന്‍ ഓണ്‍ പെറ്റ് ഡോഗ്‌സ്' എന്ന തലക്കെട്ടില്‍ അപ്ലൈഡ് അനിമല്‍ ബിഹേവിയര്‍ സയന്‍സ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

More
More
Web Desk 4 days ago
Lifestyle

ഈ ഭൂമിയില്‍ 20,000,000,000,000,000 ഉറുമ്പുകൾ ജീവിക്കുന്നുണ്ട്!

More
More
Health Desk 2 months ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

More
More
Web Desk 3 months ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 6 months ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 6 months ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More