നിങ്ങളുടെ നിഷ്‌ക്രിയത്വമാണ് ഇതിനുകാരണം; പ്രധാനമന്ത്രിക്കെതിരെ കുറിപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കുറിപ്പെഴുതിവെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് നാല്‍പ്പത്തിയഞ്ചുകാരനായ ദശരത് ലക്ഷ്മണ്‍ കേദാരി എന്നയാള്‍ മോദിയുടെ പേരെഴുതിവെച്ച് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയത്വമാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കര്‍ഷകര്‍ക്ക് തങ്ങളുടെ അവകാശങ്ങളൊന്നും ലഭിക്കുന്നില്ലെന്നും കര്‍ഷകന്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 

'ഞങ്ങളുടെ കയ്യില്‍ പണമില്ല. പണമിടപാടുകാര്‍ കാത്തിരിക്കാനും തയാറല്ല. ഞങ്ങളെന്താണ് ചെയ്യേണ്ടത്? വിളകള്‍ വിപണിയില്‍ എത്തിക്കാന്‍പോലും സാധിക്കുന്നില്ല. മോദി സാഹേബ്, താങ്കള്‍ എപ്പോഴും സ്വന്തം കാര്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. നിങ്ങള്‍ക്ക് കാര്‍ഷിക മേഖലയെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ എന്താണ് ചെയ്യേണ്ടത്? ലോണ്‍ ഏജന്റുമാര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഞങ്ങള്‍ നീതി ലഭിക്കാന്‍ ആരുടെ അടുത്താണ് പോകേണ്ടത്? നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണമാണ് ഞാനിന്ന് ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായത്. ഞങ്ങളുടെ വിളകളുടെ വില ഞങ്ങള്‍ക്കു തരൂ. അത് ഞങ്ങളുടെ അവകാശമാണ്'- കര്‍ഷകന്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും കര്‍ഷകന്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും കര്‍ഷകരുടെ ദുരിതം അവഗണിച്ചെന്നും കൊവിഡ് വ്യാപനവും മഴയും ദുരിതത്തിലാക്കിയപ്പോഴും മോദി കര്‍ഷകരുടെ പ്രശ്‌നത്തില്‍ നിലപാടെടുത്തില്ലെന്നും ദശരത് ലക്ഷ്മണ്‍ കുറിപ്പില്‍ പറയുന്നു. പൂനെ റൂറല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചു. മരണത്തില്‍ പൊലീസ് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 12 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 16 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 18 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More