കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കോൺഗ്രസ് ഏതൊക്കെ സംസ്ഥാനത്ത് എത്ര ദിവസം ജാഥ നടത്തണമെന്ന് പറയാൻ പിണറായി വിജയൻ ആരാണെന്ന് കെ സുധാകരന്‍ ചോദിച്ചു. ഇന്ത്യയിൽ ബിജെപിയെ വളർത്താൻ വെള്ളവും വളവുമേകിയ ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ പിൻമുറക്കാരിൽ നിന്ന് ഞങ്ങൾ ബിജെപി വിരുദ്ധത തെല്ലും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏതൊക്കെ സംസ്ഥാനത്ത് എത്ര ദിവസം ജാഥ നടത്തണമെന്ന് പറയാൻ പിണറായി വിജയൻ ആരാണ്? കേരളത്തിലാരും BJPക്കെതിരെ പ്രവർത്തിക്കരുതെന്നാണ് പിണറായി പരോക്ഷമായി പറയുന്നത്. സംഘപരിവാറിനെതിരെ കന്യാകുമാരിയിൽ നിന്ന്  കാശ്മീരിലേക്ക് ഒരു യാത്ര നടക്കുമ്പോൾ ബിജെപിയുടെ ഏറാൻ മൂളിയായ കേരള മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാകും. ഇന്ത്യയിൽ ബിജെപിയെ വളർത്താൻ വെള്ളവും വളവുമേകിയ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ പിൻമുറക്കാരിൽ നിന്ന് ഞങ്ങൾ ബിജെപി വിരുദ്ധത തെല്ലും പ്രതീക്ഷിക്കുന്നില്ല.

നരേന്ദ്രമോദിയുടെ പേര് പറയാൻ പോലും മുട്ടിടിക്കുന്ന പിണറായി വിജയൻ ബിജെപിയെ നേരിടാൻ കോൺഗ്രസ്സിനെ പഠിപ്പിക്കേണ്ട. കേരളത്തിൽ ബിജെപിയുടെ നാവായി സിപിഎം പ്രവർത്തിക്കുന്നത് രാഷ്ട്രീയ കേരളത്തിന് ഒന്നടങ്കം നാണക്കേടാണ്. "ഭാരത് ജോഡോ യാത്ര" ഇന്ത്യയുടെ ഹൃദയത്തിലൂടെയാണ് കടന്നു പോകുന്നത്. പിണറായി വിജയനെ ഉപയോഗിച്ച് ബിജെപി ഭരിക്കുന്ന കേരളത്തിലൂടെ മാത്രമല്ല, സംഘപരിവാറിൻ്റെ ശക്തികേന്ദ്രങ്ങളിലെല്ലാം തന്നെ കോൺഗ്രസ് കടന്നു ചെന്നിരിക്കും, അതിനെതിരെ പിണറായി വിജയൻ എത്ര വിലപിച്ചാലും!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

രാഹുലിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുന്ന ജനങ്ങളാണ് പിണറായി വിജയനുളള മറുപടി- കെ സുധാകരന്‍

More
More
Web Desk 1 week ago
Social Post

സച്ചിന്‍ പൈലറ്റിന്റെ അര്‍പ്പണ മനോഭാവവും സൈനിക ധീരതയും കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തണം- ആന്റോ ജോസഫ്

More
More
Web Desk 1 week ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 2 weeks ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 weeks ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More