ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായും ഇതേ നില തുടര്‍ന്നാല്‍ രണ്ടാഴ്ച്ചയ്ക്കകം ആശുപത്രി വിടാനാകുമെന്നും കോടിയേരിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയില്‍നിന്നുളള കോടിയേരിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അദ്ദേഹത്തിന്റെ പി എ എം കെ റിജുവാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് ഓഗസ്റ്റ് ഇരുപത്തിയെട്ടിനാണ് വിദഗ്ദ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് പോയത്. ചികിത്സയില്‍ കഴിയുന്ന കോടിയേരിയെ മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമല, മുസ്ലീം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചിരുന്നു.