ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

ഡല്‍ഹി: ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനായുളള മത്സരത്തിലേക്കാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ചെല്ലോ ഷോ എത്തുക. രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍, വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ പിന്തളളിയാണ് ചെല്ലോ ഷോ ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി പാന്‍ നളിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചെല്ലോ ഷോ. അവസാനത്തെ ഷോ എന്നാണ് ചെല്ലോ ഷോ എന്നതിനര്‍ത്ഥം. ഒമ്പത് വയസുകാരനായ സമയ് എന്ന കുട്ടി പ്രോജക്ടര്‍ ടെക്‌നീഷ്യന്‍ ഫസലിനെ സ്വാധീനിച്ച് സിനിമകള്‍ കാണുന്നതും അവന്റെ മനസില്‍ സിനിമാ മോഹം ഉടലെടുക്കുന്നതുമാണ് ചിത്രത്തിന്റ ഇതിവൃത്തം. ഒക്ടോബര്‍ പതിനാലിന് റിലീസാവുന്ന സിനിമയില്‍ ഭവിന്‍ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീനാ, ദിപെന്‍ റാവല്‍, പരേഷ് മേത്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്കും ജൂറി അംഗങ്ങള്‍ക്കും നന്ദി. ചെല്ലോ ഷോയില്‍ വിശ്വസിച്ചതിന് നന്ദി. ഇപ്പോഴെനിക്ക് വീണ്ടും ശ്വസിക്കാം. വിജ്ഞാനം പകരുന്ന, രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സിനിമകളില്‍ വിശ്വസിക്കാം'-എന്നാണ് പാന്‍ നളിന്‍ ട്വിറ്ററില്‍ കുറിച്ചത്. ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കായുളള സിനിമകളുടെ അന്തിമ ലിസ്റ്റ് ജനുവരി 23-നാണ് പ്രസിദ്ധീകരിക്കുക. മാര്‍ച്ച് 13-ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. 

Contact the author

Web Desk

Recent Posts

Movies

പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രീബുക്കിംഗിലൂടെ നേടിയത് 11 കോടിക്ക് മുകളില്‍

More
More
Movies

ഇപ്പോഴും മിമിക്രിയുടെ അരങ്ങ് അടക്കിവാഴുകയാണ് ജയറാം - രമേശ്‌ പിഷാരടി

More
More
Movies

ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങള്‍ക്കറിയാത്ത ഒരു ലോകം; ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ടീസര്‍ പുറത്ത്

More
More
Movies

സെന്‍സറിങ് പൂര്‍ത്തിയായി; പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30- ന് തിയേറ്ററിലെത്തും

More
More
Movies

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More
More
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More