തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

തിരുവനന്തപുരം: തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പത്തൊമ്പതാം നൂറ്റാണ്ടിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. കേരളാ പ്രൊഡ്യൂസേഴ്‌സ് എന്ന പേരിലുളള വ്യാജ അക്കൗണ്ടില്‍നിന്ന് വന്ന ഒരു പോസ്റ്റിനെതിരെയാണ് വിനയന്റെ രൂക്ഷ വിമര്‍ശനം. കേരളത്തിലെ ഇരുന്നൂറിലധികം തിയറ്ററുകളില്‍ വിജയകരമായി പതിനാലാം ദിവസവും പ്രദര്‍ശനം തുടരുകയാണെന്ന് വിനയന്‍ പറഞ്ഞു. 'ഈ ക്രിമിനല്‍ ബുദ്ധിക്കുപിന്നിലെ വ്യക്തിയോടായി പറയുകയാണ്, ഇത്തരം നെറികേടിനെ പിതൃശൂന്യത എന്നാണ് വിളിക്കുക. താങ്കള്‍ ആ പേരിന് അര്‍ഹനാണ്'- വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

വിനയന്റെ കുറിപ്പ്

രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുനൂറിലധികം തിയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച്  14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നുറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു. ഇങ്ങനൊരു fb page പ്രൊഡ്യൂസേഴ്സിനില്ല... ഈ വ്യാജൻമാരെ നിയമത്തിൻെറ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച producers association പ്രസിഡൻറ് ശ്രി രഞ്ജിത്ത് പറഞ്ഞത്..

ഏതായാലും നല്ലൊരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണ്.. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി നിങ്ങളുടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Movies

പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രീബുക്കിംഗിലൂടെ നേടിയത് 11 കോടിക്ക് മുകളില്‍

More
More
Movies

ഇപ്പോഴും മിമിക്രിയുടെ അരങ്ങ് അടക്കിവാഴുകയാണ് ജയറാം - രമേശ്‌ പിഷാരടി

More
More
Movies

ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങള്‍ക്കറിയാത്ത ഒരു ലോകം; ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ടീസര്‍ പുറത്ത്

More
More
Movies

സെന്‍സറിങ് പൂര്‍ത്തിയായി; പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30- ന് തിയേറ്ററിലെത്തും

More
More
Movies

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More
More
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More