ടി ആര്‍ പി തട്ടിപ്പ് കേസ്; റിപ്പബ്ലിക്ക് ടിവിക്ക് ഇ ഡി ക്ലീന്‍ ചിറ്റ് നല്‍കി

ഡല്‍ഹി: വ്യാജ ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക്ക് ടീവിക്ക് ഇ ഡി ക്ലീന്‍ ചിറ്റ് നല്‍കി. ചാനലിനെതിരെ തെളിവുകള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി ക്ലീന്‍ ചിറ്റ് നല്‍കിയതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. റിപ്പബ്ലിക്ക് ടി വി, ന്യൂസ് നേഷന്‍, ഇന്ത്യ ടുഡെ തുടങ്ങിയ ചാനലുകള്‍ ടി ആര്‍ പി റേറ്റിംഗിന്‍റെ ഭാഗമായി സര്‍വ്വേ നടത്തുന്ന വീടുകളില്‍ പണം നല്‍കി സ്വാധിനീക്കാന്‍ ശ്രമിച്ചുവെന്നാണ് മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. എന്നാല്‍ റിപ്പബ്ലിക്ക് ടീവി ആളുകള്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും വീട്ടുകാര്‍ എല്ലാ ചാനലുകളും കാണുന്നവരാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞുവെന്നാണ് ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം ന്യൂസ് നേഷന്‍, ഇന്ത്യ ടുഡെ തുടങ്ങിയ ചാനലുകള്‍ക്കെതിരെയുള്ള അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പി എം എല്‍ എ കോടതിയിലാണ് ഇ ഡി അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്. ചില ടിവി ചാനലുകള്‍ ടി ആര്‍ പി റേറ്റ് ഉപയോഗിച്ച് ജനങ്ങളെയും പരസ്യ കമ്പനികളെയും കബളി പ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി 'റേറ്റിംഗ് ഏജന്‍സി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലാണ്' ചാനലുകള്‍ക്കെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയിലാണ് റിപ്പബ്ലിക്ക് ടീവിക്ക് ഇ ഡി ക്ലീന്‍ ചിറ്റ് നല്‍കിയത്. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
National Desk 12 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More
National Desk 12 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മനീഷ് തിവാരിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിക്കുമെന്ന് സൂചന

More
More
National Desk 17 hours ago
National

ഭാരത് ജോഡോ യാത്ര കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും- ഡി കെ ശിവകുമാര്‍

More
More
National Desk 1 day ago
National

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും വിജയിക്കുക കോണ്‍ഗ്രസ്- ശശി തരൂര്‍

More
More
National Desk 1 day ago
National

അയോധ്യയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പും ഉച്ചഭക്ഷണം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

More
More