കോണ്‍ഗ്രസുകാരനെ പ്രതിയാക്കണമെന്ന സിപിഎം അജണ്ടയ്ക്കനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചത്- ഷാഫി പറമ്പില്‍

എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം എല്‍ എയുമായ ഷാഫി പറമ്പില്‍. ഒരു കോണ്‍ഗ്രസുകാരനെ പ്രതിയാക്കണം എന്ന സിപിഎമ്മിന്റെ അജണ്ടയ്ക്കനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. എ കെ ജി സെന്ററിന്റെ മതിലിനുപുറത്തുവീണ പടക്കത്തിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കേരളം നല്‍കുന്ന സ്വീകരണം കണ്ടുളള അസ്വസ്ഥതയാണ് സിപിഎമ്മിനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഷാഫി പറമ്പിലിന്റെ പ്രതികരണം

ഈ കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കളെ സിപിഎം അവരുടെ ഭാവനയില്‍ പ്രതിയാക്കുന്നത്. ഇതിനുമുന്‍പ് ഒരു ജില്ലാ സെക്രട്ടറി അറസ്റ്റിലായി എന്നും വിദേശത്തേക്ക് രക്ഷപ്പെട്ടു എന്നും ഓടിയൊളിച്ചു എന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയുമൊക്കെ ഏതെങ്കിലും തരത്തില്‍ ഈ കേസുമായി ബന്ധപ്പെടുത്താവുന്ന ഒരു ലിങ്കുണ്ടായിരുന്നെങ്കില്‍ ഇത്രയും നാള്‍ ഈ സര്‍ക്കാര്‍ കാത്തിരിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ? മാസങ്ങളായി അന്വേഷണം എന്ന പേരില്‍ നിരവധി ആളുകളെ വിളിച്ചിട്ട് നീയാണ് പ്രതി എന്നും നിന്നെ കുടുക്കും എന്നും അവരോട് പറഞ്ഞ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. 

ഇത് എ കെ ജി സെന്ററിന്റെ മതിലിനുപുറത്തുവീണ പടക്കത്തിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കേരളം നല്‍കുന്ന സ്വീകരണം കണ്ടുളള അസ്വസ്ഥതയാണ്. കേസുമായി ബന്ധപ്പെട്ട അവരുടെ മുന്‍ വെളിപ്പെടുത്തലുകളുടെ സമയം നോക്കിയാല്‍ അത് മനസിലാവും. സിപിഎമ്മിന്റെ ഭാവനയ്ക്കനുസരിച്ചാണ് പൊലീസ് തീരുമാനമെടുക്കുന്നത്. കേസന്വേഷണം സിനിമയ്ക്ക് തിരക്കഥയെഴുതലല്ല എന്ന് ഇനിയെങ്കിലും മനസിലാക്കണം. കേസന്വേഷണത്തില്‍ തിണ്ണമിടുക്കും രാഷ്ട്രീയബുദ്ധിയുമല്ല കാണിക്കേണ്ടത്. നീതിയും സത്യവുമാണ് പുറത്തുവരേണ്ടത്. 

എങ്ങനെയെങ്കിലും ഒരു കോണ്‍ഗ്രസുകാരനെ ഈ കേസിലെ പ്രതിയാക്കിയേ തീരു എന്ന സിപിഎമ്മിന്റെ അജണ്ടയ്ക്കനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ ബിജെപി പ്രകടിപ്പിച്ച അസ്വസ്ഥതയാണ് സിപിഎമ്മും പ്രകടിപ്പിക്കുന്നത്. ബിജെപിക്ക് അണിയുന്ന വസ്ത്രമാണ് പ്രശ്‌നമെങ്കില്‍ കിടക്കുന്ന കണ്ടെയ്‌നറായിരുന്നു സിപിഎമ്മിന്റെ പ്രശ്‌നം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

More
More
Web Desk 13 hours ago
Keralam

ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കുവേണ്ടി ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങും; കുറിപ്പുമായി സംവിധായകന്‍ സച്ചിയുടെ ഭാര്യ

More
More
Web Desk 14 hours ago
Keralam

'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപിയുടെ സിനിമാ പോസ്റ്റര്‍ വിവാദത്തില്‍

More
More
Web Desk 15 hours ago
Keralam

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് അവതാരക

More
More
Web Desk 15 hours ago
Keralam

സമരം ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കില്ല - മന്ത്രി ആന്‍റണി രാജു

More
More
Web Desk 17 hours ago
Keralam

എ കെ ജി സെന്‍റര്‍ ആക്രമണം: ജിതിന്‍ ഉപയോഗിച്ച ഡിയോ സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു

More
More