നെറ്റ്ഫ്ലിക്സില്‍ വരുന്നത് നയന്‍താരയുടെ ജീവിതമാണ്, കല്യാണ വീഡിയോ മാത്രമല്ല - ഗൗതം മേനോന്‍

ചെന്നൈ: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന നയന്‍ താര, വിഗ്നേഷ് ശിവന്‍റെ കല്യാണ വിഡിയോയുടെ ഉള്ളടക്കം വെളിപ്പെടുത്തി സംവിധായകന്‍ ഗൗതം മേനോന്‍. നെറ്റ്ഫ്ലിക്സിലൂടെ ആരാധകര്‍ക്ക് മുന്‍പില്‍ എത്തുന്നത് അവരുടെ കല്യാണ വിഡിയോ മാത്രമല്ലെന്നും നയന്‍ താരയുടെ ബാല്യവും സിനിമയിലേക്കുള്ള വരവും വിഗ്നേഷ് ശിവനെ പരിചയപെട്ടതുമെല്ലാം ഡോക്യുമെന്റിയില്‍ കാണാന്‍ സാധിക്കുമെന്നും ഗൌതം മേനോന്‍ പറഞ്ഞു. നയൻതാര : ബിയോണ്ട് ദ ഫെയറിടെയില്‍ എന്നാണ്‌ ഡോക്യുമെന്റിക്ക് പേര് നല്‍കിയിരിക്കുന്നത്.

'എല്ലാവരും വിചാരിച്ചത് താന്‍ നയന്‍താരയുടെ കല്യാണ വീഡിയോ സംവിധാനം ചെയ്യുമെന്നാണ്. എന്നാല്‍ നയന്‍ താരയുടെ ഇന്നുവരെയുള്ള ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് താന്‍ ചെയ്യുന്നത്. അവരെ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കാന്‍ ഒരു കാരണമുണ്ട്. നയന്‍ താരയുടെ ഓര്‍മകളും ചെറുപ്പ കാലത്തെ ഫോട്ടോകളുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഗ്നേഷ് ശിവന്‍ ഇതിന്‍റെ ഭാഗമാണ്. തങ്ങള്‍ ഇപ്പോഴും അതിന്‍റെ വര്‍ക്കിലാണ്' - ഗൌതം മേനോന്‍ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9-നാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹം കഴിക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി തുടങ്ങിവര്‍ക്കാണ് സിനിമാ മേഖലയില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നത്. 

ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നത് 2015-ല്‍ നാനും റൗഡി താന്‍ എന്ന  സിനിമാ ചിത്രീകരണത്തിനിടെയാണ് വിഗ്നേഷും നയന്‍താരയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഗ്നേഷ്. കഴിഞ്ഞ വര്‍ഷം 2021 മാർച്ച് 25-നായിരുന്നു നയന്‍ താരയുടെയും വിഘ്നേഷിന്‍റെയും വിവാഹം നിശ്ചയം കഴിഞ്ഞത്. 

 

Contact the author

Entertainment Desk

Recent Posts

Movies

പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രീബുക്കിംഗിലൂടെ നേടിയത് 11 കോടിക്ക് മുകളില്‍

More
More
Movies

ഇപ്പോഴും മിമിക്രിയുടെ അരങ്ങ് അടക്കിവാഴുകയാണ് ജയറാം - രമേശ്‌ പിഷാരടി

More
More
Movies

ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങള്‍ക്കറിയാത്ത ഒരു ലോകം; ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ടീസര്‍ പുറത്ത്

More
More
Movies

സെന്‍സറിങ് പൂര്‍ത്തിയായി; പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30- ന് തിയേറ്ററിലെത്തും

More
More
Movies

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More
More
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More