മഹ്‌സ അമിനിയുടെ കൊലപാതകം; ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു

ടെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെട്ടതിനുപിന്നാലെ ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചുമാണ് ഇറാനിലെ സ്ത്രീകള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നത്. തെരുവിലിറങ്ങി ഹിജാബ് അഴിച്ചുകളഞ്ഞും സമൂഹമാധ്യമങ്ങളില്‍ മുടി മുറിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തും നിരവധി സ്ത്രീകളാണ് പ്രതിഷേധിക്കുന്നത്. 

പ്രധിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ എട്ടുപേര്‍ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയുളള പ്രതിഷേധങ്ങള്‍ തടയാന്‍ ഇറാനില്‍ ഇന്റര്‍നെറ്റ് ബാന്‍ ചെയ്തിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019-ല്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരായ പ്രതിഷേധത്തിനുശേഷം ഇതാദ്യമായാണ് ഇറാനില്‍ ഇത്ര വലിയ പ്രതിഷേധം ഉയരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാന നഗരമായ ടെഹ്‌റാനിലേക്ക് കുടുംബസമേതം എത്തിയ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മത പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനില്‍വെച്ച് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി മരണപ്പെടുകയായിരുന്നു. എന്നാല്‍, പുനര്‍വിദ്യാഭ്യാസ പഠനത്തിനായി തടങ്കലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം വന്നാണ് മഹ്‌സ മരണപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ഇറാനില്‍ ഏഴുവയസുമുതല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണമെന്നാണ് നിയമം. 

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More