രാഷ്ട്രീയം പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമെന്ന ഭയമില്ല- നിഖില വിമല്‍

രാഷ്ട്രീയം പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമെന്ന ഭയമില്ലെന്ന് നടി നിഖില വിമല്‍. പറയാനുളള കാര്യങ്ങള്‍ പറയുന്നതില്‍ ബുദ്ധിമുട്ടുണ്ടാവേണ്ട കാര്യമില്ലെന്നും അത് പറയണോ വേണ്ടയോ എന്നത് ഓരോരുത്തരുടെ ചോയ്‌സാണെന്നും നിഖില പറഞ്ഞു. രാഷ്ട്രീയം എന്നും തന്റെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടെന്നും അച്ഛനും സഹോദരിയുമെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നെന്നും നടി പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ 'കൊത്ത്' ന്റെ പ്രമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'രാഷ്ട്രീയം പറയുന്നവര്‍ക്ക് അതിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമോ എന്ന് എനിക്കറിയില്ല. ഞാന്‍ വളരെയധികം സ്വാധീനിക്കപ്പെട്ട് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളല്ല. ഞാന്‍ വളര്‍ന്ന നാടും പ്രദേശവും കാരണം സ്വാധീനിക്കപ്പെട്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ്. എന്റെ അടുത്ത സുഹൃത്ത് എസ് എഫ് ഐയിലുണ്ടായിരുന്ന ആളാണ്. അച്ഛന്‍ പഴയ നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്ന ആളാണ്. ചേച്ചി പഠിക്കുന്ന സമയത്ത് സജീവ എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്നു. രാഷ്ട്രീയം പറയുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടാവുമെന്ന് തോന്നിയിട്ടില്ല'-നിഖില വിമല്‍ പറഞ്ഞു.

ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊത്ത്. ഹേമന്ത് കുമാര്‍ തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം കൈലാസ് മേനോനാണ്. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Contact the author

Web Desk

Recent Posts

Movies

പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രീബുക്കിംഗിലൂടെ നേടിയത് 11 കോടിക്ക് മുകളില്‍

More
More
Movies

ഇപ്പോഴും മിമിക്രിയുടെ അരങ്ങ് അടക്കിവാഴുകയാണ് ജയറാം - രമേശ്‌ പിഷാരടി

More
More
Movies

ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങള്‍ക്കറിയാത്ത ഒരു ലോകം; ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ടീസര്‍ പുറത്ത്

More
More
Movies

സെന്‍സറിങ് പൂര്‍ത്തിയായി; പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30- ന് തിയേറ്ററിലെത്തും

More
More
Movies

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More
More
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More