കോണ്‍ഗ്രസ് അധ്യക്ഷ പദവി: നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്വമാണെന്നും തന്‍റെ പഴയ നിലപാടില്‍ മാറ്റമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കടന്നുവരേണ്ടത് മികച്ച ആശയങ്ങളും കാഴ്ചപാടുകളുമുള്ള നേതാവായിരിക്കണം. താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമോയെന്ന ചര്‍ച്ച ഭാരത് ജോഡോയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യം മുതല്‍ക്ക് തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്ന നിലപാടായിരുന്നു രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. നെഹ്‌റു കുടുംബത്തിലെ ആരും മത്സരിക്കാനില്ലെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടും ശശി തരൂര്‍ എം പിയും തമ്മിലായിരിക്കും മത്സരം നടക്കുക. 

അതേസമയം, കോണ്‍ഗ്രസ് സമ്മേളനമായ ചിന്തന്‍ ശിവിറത്തിലെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു നേതാവ് ഒരു സ്ഥാനം എന്നതാണ് ചിന്തന്‍ ശിവിറത്തിലെടുത്ത തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് അശോക്‌ ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

അതോടൊപ്പം, ഇടതുപക്ഷം ഭാരത്‌ ജോഡോ യാത്രക്ക് ആശംസകള്‍ അറിയിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇടതു നേതാക്കള്‍ ഹൃദയംകൊണ്ട്  ഭാരത് ജോഡോ യാത്രക്കൊപ്പമാണെന്നും പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായി പിന്തുണയ്ക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിക്കെതിരെയാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
National Desk 12 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More
National Desk 12 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മനീഷ് തിവാരിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിക്കുമെന്ന് സൂചന

More
More
National Desk 17 hours ago
National

ഭാരത് ജോഡോ യാത്ര കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും- ഡി കെ ശിവകുമാര്‍

More
More
National Desk 1 day ago
National

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും വിജയിക്കുക കോണ്‍ഗ്രസ്- ശശി തരൂര്‍

More
More
National Desk 1 day ago
National

അയോധ്യയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പും ഉച്ചഭക്ഷണം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

More
More