കൊവിഡ് പ്രതിരോധത്തിൽ വയനാട് ജില്ലയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. കഴിഞ്ഞ രണ്ട് ആഴ്ചയായി വയനാട് ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. മഹാമാരിയെ ചെറുത്തുനിൽക്കുന്ന വയനാട് ജില്ലയെ ഫേസ്ബുക്കിലൂടെയാണ് രാഹുൽ അഭിനന്ദിച്ചത്. തന്റെ മണ്ഡലമായ വയനാടിനെ കുറിച്ച് അഭിമാനിക്കുന്ന എന്ന മുഖവുരയോടെയാണ് രാഹുൽ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ഇതിനായി പ്രവർത്തിച്ചവരെയും രാഹുൽ അഭിനന്ദിച്ചു.
"തന്റെ മണ്ഡലത്തിൽപ്പെട്ട വയനാട് ജില്ലയെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു. കൊവിഡ്-19 നെ പ്രതിരോധിക്കുന്നതിൽ വയനാട് ജില്ല മുൻപന്തിയാലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ 16 ദിവസമായി ജില്ലയിൽ കൊവിഡ് രോഗ ബാധ റിപ്പോർട്ട് ചെയിതിട്ടില്ല. ജില്ലാ കളക്ടർ, സൂപ്രണ്ട് ഓഫ് പൊലീസ്, ജില്ലാ മെഡിക്കൽ ഓഫീസർ, എന്നിവരെയും ജില്ലാ ഭരണകൂടത്തെയു അഭിനന്ദിക്കുന്നു" രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു