കല്ലെറിഞ്ഞവരില്‍നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കും - ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പലയിടത്തും കെ എസ് ആര്‍ ടി സി ബസുകള്‍ക്കുനേരേ കല്ലേറുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. പൊലീസ് സംരക്ഷണം നല്‍കിയാല്‍ പരമാവധി സ്ഥലങ്ങളില്‍ സര്‍വ്വീസ് നടത്തുമെന്നും ബസുകള്‍ക്കുനേരേ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അക്രമസംഭവങ്ങള്‍ നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന്റെ പേരിലൊന്നും വ്യാപകമായി സര്‍വ്വീസ് നിര്‍ത്തിവയ്‌ക്കേണ്ട കാര്യമില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാവും. കല്ലെറിയുന്നവരില്‍നിന്നുതന്നെ നഷ്ടപരിഹാരം സമ്പൂര്‍ണ്ണമായി ഈടാക്കും. യാത്രക്കാരുണ്ടെങ്കില്‍ സര്‍വ്വീസ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ വലയ്ക്കുന്ന ഏര്‍പ്പാടിലേക്ക് കെ എസ് ആര്‍ ടി സി പോകില്ല. പ്രതിസന്ധികളുണ്ടായാല്‍ നേരിടാനായി പൊലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊലീസ് സംരക്ഷണം നല്‍കിയാല്‍ പരമാവധി സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സി തയാറാണ്'- ആന്റണി രാജു പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രാജ്യവ്യാപകമായി എന്‍ ഐ എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തുന്നത്. കേരളം ഉള്‍പ്പെടെ പതിമൂന്ന് സംസ്ഥാനങ്ങളിലുളള പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും വീടുകളിലുമാണ് എന്‍ ഐ എ റെയ്ഡ് നടത്തിയത്. ദേശീയ-സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More