അക്രമം നടത്തി പോപ്പുലറാകാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത് - എം വി ജയരാജന്‍

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അക്രമം നടത്തി പോപ്പുലറാകാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനമാണെന്നും എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗാണ് പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നതെന്നും അക്രമം പോപ്പുലര്‍ ഫ്രണ്ടിന്‍റെ കുലത്തൊഴിലാണെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐ എന്ന കവചം ഉപയോഗിച്ച് നാടെങ്ങും തീവ്രവാദ പ്രവര്‍ത്തനമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് എന്‍ ഐ എ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം,  പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലിനിടെ കണ്ണൂരില്‍ ബോംബറുണ്ടായി. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. പത്രം കൊണ്ടുപോകുകയായിരുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഈ സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം നല്‍കിയാല്‍ പരമാവധി സ്ഥലങ്ങളില്‍ സര്‍വ്വീസ് നടത്തുമെന്നും ബസുകള്‍ക്കുനേരേ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More