പൊലീസ് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചത്; എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതിന്‍

തിരുവനന്തപുരം: പൊലീസ് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും കുറ്റം സമ്മതിപ്പിച്ചതാണെന്ന് എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ കുളത്തൂര്‍. വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജിതിന്റെ പ്രതികരണം. 'സമ്മതിപ്പിച്ചതാണ്. എന്നെ ഭീഷണിപ്പെടുത്തി, എനിക്കെതിരെ സൃഷ്ടിച്ചതെല്ലാം കളളത്തെളിവുകളാണ്. ഒരുപാട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനൊടുവില്‍ വഴങ്ങിക്കൊടുക്കേണ്ടിവന്നതാണ്'-എന്നാണ് ജിതിന്‍ പറഞ്ഞത്. 

തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ അറിയിച്ചിരുന്നു. രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ചോദ്യംചെയ്യലിനൊടുവില്‍ പതിനൊന്നരയോടെ ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്‌ഫോടക വസ്തു എവിടെ നിന്നാണ് വാങ്ങിയതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും എ കെ ജി സെന്റര്‍ ആക്രമിക്കാനെത്തുമ്പോള്‍ ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ സുഹൃത്തിന്റേതാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജൂണ്‍ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്റരിനുനേരേ ആക്രമണമുണ്ടാവുന്നത്. കോണ്‍ഗ്രസാണ് ആക്രമണത്തിനുപിന്നിലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനടക്കം നിരവധി സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നെങ്കിലും സംഭവം നടന്ന് രണ്ടര മാസത്തോളം പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. സി സി ടിവി ദൃശ്യങ്ങളും പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന സ്‌കൂട്ടറും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജിതിന്റെ ടീ ഷര്‍ട്ടിന്റെ പ്രത്യേകത കണ്ടെത്തിയതോടെയാണ് പ്രതി ജിതിനാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

More
More
Web Desk 23 hours ago
Keralam

മൂന്ന് തവണ നോട്ടീസ് അവഗണിച്ചു; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി എംവിഡി

More
More
Web Desk 1 day ago
Keralam

ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വടകരയിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്- കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

അമ്മയും കുടുംബവുമുണ്ടെന്ന് പറഞ്ഞ പ്രതികള്‍ ടിപിയുടെ കുടുംബത്തെക്കുറിച്ച് ഓര്‍ത്തില്ല- കെ കെ രമ

More
More
Web Desk 1 day ago
Keralam

കോൺഗ്രസ് ലീഗിനെ വീണ്ടും വഞ്ചിച്ചു - കെ ടി ജലീല്‍

More
More
Web Desk 2 days ago
Keralam

'എന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളും ജയിലിലാകും'- സാബു ജേക്കബ്

More
More