വന്‍ തോതില്‍ പണമൊഴുക്കിയാണ് ബിജെപി രാമരാജ്യമുണ്ടാക്കുന്നത്- മഹുവ മൊയ്ത്ര

ഡല്‍ഹി: ബിജെപി വന്‍ തോതില്‍ പണമൊഴുക്കിയാണ് രാമരാജ്യമുണ്ടാക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ കോടികളാണ് ബിജെപി ഓരോ സംസ്ഥാനങ്ങളിലും ഇറക്കുന്നതെന്നും രാമരാജ്യമുണ്ടാക്കുക അവര്‍ക്ക് വലിയ ചിലവുതന്നെയാണെന്നും മഹുവ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു തൃണമൂല്‍ എംപിയുടെ പരിഹാസം.

'2022-ല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 340 കോടി രൂപയാണ് ചെലവഴിച്ചത്. അതില്‍ 221 കോടി രൂപ ഉത്തര്‍പ്രദേശില്‍ മാത്രം ചിലവഴിച്ചതാണ്. ഇത് അവര്‍ തന്നെ പുറത്തുവിട്ട കണക്കാണ്. യഥാര്‍ത്ഥ കണക്ക് അതിലും എത്രയോ ആകാം. രാമരാജ്യം വളരെ ചെലവേറിയ കാര്യമാണ്'-മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിന്റെ വിലയെക്കുറിച്ച് ബിജെപി പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളെക്കുറിച്ചും മഹുവ പ്രതികരിച്ചിരുന്നു. 'ബാഗുകളുടേയും ടീ ഷര്‍ട്ടുകളുടെയും വില മറന്നേക്കൂ. കാക്കി ട്രൗസറുകള്‍ക്ക് വില കൊടുക്കുന്ന തിരക്കിലാണ് ഇന്ത്യക്കാര്‍'-എന്നായിരുന്നു മഹുവ ട്വീറ്റ് ചെയ്തത്. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി ഉപയോഗിച്ച ടീ ഷര്‍ട്ടിന്റെ വിലയെക്കുറിച്ചും മഹുവ മൊയ്ത്ര ഉപയോഗിക്കുന്ന വിലകൂടിയ ബാഗിനെക്കുറിച്ചുമെല്ലാം ബിജെപി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More