അഭിമുഖം നല്‍കണമെങ്കില്‍ ശിരോവസ്ത്രം ധരിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ്; സാധ്യമല്ലെന്ന് മാധ്യമപ്രവര്‍ത്തക

ടെഹ്‌റാന്‍: അഭിമുഖം നല്‍കണമെങ്കില്‍ ശിരോവസ്ത്രം ധരിക്കണമെന്ന ഇറാന്‍ പ്രസിഡന്റിന്റെ ആവശ്യം നിഷേധിച്ച് മാധ്യമപ്രവര്‍ത്തക. സി എന്‍ എന്‍ ചീഫ് ഇന്റര്‍നാഷണല്‍ അവതാരകയായ ക്രിസ്റ്റ്യന്‍ അമന്‍പൗറാണ് ശിരോവസ്ത്രം ധരിക്കണമെന്ന ഇറാന്‍ പ്രസിഡന്റിന്റെ ആവശ്യം നിഷേധിച്ചത്. ഇതോടെ അഭിമുഖം റദ്ദ് ചെയ്യേണ്ടിവന്നു. ക്രിസ്റ്റ്യന്‍ അമന്‍പൗര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പ്രസിഡന്റുമായുളള അഭിമുഖത്തിനായി ഒഴിഞ്ഞ കസേരയ്ക്കുമുന്നില്‍ ഇരിക്കുന്ന ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്. 

'ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ യുഎസിലെ ആദ്യത്തെ അഭിമുഖമായിരുന്നേനെ ഇത്. ആഴ്ച്ചകള്‍ നീണ്ട തയാറെടുപ്പുകള്‍ക്കുശേഷം ഞങ്ങള്‍ ക്യാമറയും ലൈറ്റ്‌സുമായി തയാറായിരുന്നു. അഭിമുഖം ആരംഭിക്കുന്നതിന് നാല്‍പ്പതുമിനിറ്റ് മുന്‍പ് ഒരാള്‍ വന്ന് പറഞ്ഞു മുഹറത്തിന്റെയും സഫറിന്റെയും പുണ്യമാസമായതിനാല്‍ ശിരോവസ്ത്രം ധരിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു എന്ന്. ഞാനത് വിനയപൂര്‍വ്വം നിരസിച്ചു. ന്യൂയോര്‍ക്കിലാണ് നമ്മളുളളത്. ഇവിടെ അങ്ങനെ ഒരു നിയമമോ രീതിയോ ഇല്ലെന്ന് പറഞ്ഞു. ഇറാന് പുറത്ത് അഭിമുഖം നടത്തുമ്പോള്‍ ഒരു മുന്‍ ഇറാനിയന്‍ പ്രസിഡന്റും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. ഞാന്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ അഭിമുഖം നടക്കില്ലെന്ന് പ്രസിഡന്റിന്റെ സ്റ്റാഫ് വ്യക്തമാക്കി. അങ്ങനെ അഭിമുഖം റദ്ദ് ചെയ്യേണ്ടിവന്നു. ഇറാനില്‍ പ്രതിഷേധം തുടരുകയും ആളുകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി സംസാരിക്കേണ്ടത് പ്രധാനമായിരുന്നു'- ക്രിസ്റ്റ്യന്‍ അമന്‍പൗര്‍ ട്വിറ്ററില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമിനി എന്ന യുവതിയെയാണ് ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മഹ്‌സ അമിനിയുടെ കൊലപാതകത്തിനുപിന്നാലെ ഇറാനില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. മുടി മുറിച്ചും ഹിജാബ് കത്തിച്ചുമാണ് ഇറാനിലെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. അതിനിടെയാണ് ഹിജാബ് ധരിച്ചില്ലെങ്കില്‍ അഭിമുഖം നല്‍കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞതായുളള മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More