എ കെ ജി സെന്‍റര്‍ ആക്രമണം; പ്രതി നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ 4 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ട് കോടതി. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതിയെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ജിതിന്‍റെ ജാമ്യാപേക്ഷ കോടതി സെപ്റ്റംബര്‍ 27- ന് പരിഗണിക്കും. പ്രതിയെ പിടികൂടുന്നതില്‍ രാഷ്ട്രീയം ഉപയോഗിച്ചിട്ടില്ല. രാഷ്ട്രീയപരമായിട്ടാണ് വിഷയം കൈകാര്യം ചെയ്തിരുന്നെങ്കില്‍ പ്രതിയെ പിടികൂടാന്‍ 85 ദിവസം ആവശ്യമായി വരില്ലായിരുന്നു. പ്രതി ചെയ്ത കുറ്റകൃത്യം ലഘൂകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 

എന്നാല്‍ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും 180 സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് പ്രതിയുടെ ഷൂവിന്‍റെയും ധരിച്ച വസ്ത്രത്തിന്‍റെയും നിറം മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതേസമയം, പൊലീസ് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും കുറ്റം സമ്മതിപ്പിച്ചതാണെന്ന് ജിതിന്‍ കുളത്തൂര്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജിതിന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ജിതിന്‍ ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജൂലൈ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ആക്രമണമുണ്ടാവുന്നത്. സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ക്ക്  വഴിതെളിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യം മാത്രമായിരുന്നു ഏക തെളിവ്. അന്വേഷണ സംഘം നൂറിലേറേ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതി സഞ്ചരിച്ചതെന്ന് കരുതുന്ന മോഡല്‍ വാഹനം ഉപയോഗിക്കുന്നവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ആക്രമണം നടന്ന് രണ്ടര മാസത്തിനുശേഷമാണ് പ്രതിയെ പിടികൂടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More