ഞാന്‍ ആരെയും തെറിവിളിച്ചിട്ടില്ല, അപമാനിച്ചതിന് മറുപടി കൊടുത്തു- ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറി വിളിച്ചിട്ടില്ലെന്നും തന്നോട് മോശമായി പെരുമാറിയപ്പോള്‍ ഒരു മനുഷ്യനെന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടായിരുന്നു ശ്രീനാഥ് ഇക്കാര്യം പറഞ്ഞത്. 'എന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. എന്നെ അപമാനിച്ചതിന് ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ മറുപടി കൊടുത്തു എന്നേയുളളു. ആരെയും തെറിവിളിച്ചിട്ടുമില്ല. ആരോടും മോശമായി പെരുമാറിയിട്ടുമില്ല'-എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്.

അതേസമയം, യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ നടനെ ഇന്ന് ചോദ്യംചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ശ്രീനാഥ് ഭാസിക്കെതിരായ കേസ്. അവതാരകയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികമായി അധിക്ഷേപിച്ചെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്. മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയായിരുന്നു സംഭവം. അഭിമുഖത്തില്‍ അവതാരക ചോദിച്ച ചോദ്യങ്ങളാണ് ശ്രീനാഥ് ഭാസിയെ പ്രകോപിപ്പിച്ചത്. പ്ലാസ്റ്റിക് ചോദ്യങ്ങളാണ് അവതാരക ചോദിക്കുന്നതെന്നും ഇത്തരം അഭിമുഖങ്ങള്‍ക്കിരിക്കാന്‍ താല്‍പ്പര്യമില്ലെന്നും നടന്‍ പറഞ്ഞു. ക്യാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട നടന്‍ അതിനുശേഷം അറപ്പുളവാക്കുന്ന, സഭ്യമല്ലാത്ത രീതിയില്‍ തെറിവിളിച്ചു എന്നാണ് അവതാരക പരാതിയില്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More