എ കെ ജി സെന്‍റര്‍ ആക്രമണം; യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന

തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമണത്തില്‍ യു ഡി എഫിന്‍റെ വനിതാ നേതാവിനും പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ജിതിന് സ്കൂട്ടര്‍ എത്തിച്ച് നല്‍കിയത് ഈ വനിതാ നേതാവാണെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. വനിതാ നേതാവിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇതിനുശേഷമായിരിക്കും ഇവരെ കേസില്‍ പ്രതി ചേര്‍ക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം, എ കെ ജി സെന്‍റര്‍ ആക്രമണത്തില്‍ മറ്റ് രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, എ കെ ജി സെന്‍റര്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ 4 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതിയെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ജിതിന്‍റെ ജാമ്യാപേക്ഷ കോടതി സെപ്റ്റംബര്‍ 27- ന് പരിഗണിക്കും. പൊലീസ് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും കുറ്റം സമ്മതിപ്പിച്ചതാണെന്ന് ജിതിന്‍ കുളത്തൂര്‍ ഇന്നലെ പറഞ്ഞിരുന്നു. വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജിതിന്റെ പ്രതികരണം. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ജിതിന്‍ ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജൂലൈ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ആക്രമണമുണ്ടാവുന്നത്. സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ക്ക്  വഴിതെളിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യം മാത്രമായിരുന്നു ഏക തെളിവ്. അന്വേഷണ സംഘം നൂറിലേറേ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതി സഞ്ചരിച്ചതെന്ന് കരുതുന്ന മോഡല്‍ വാഹനം ഉപയോഗിക്കുന്നവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ആക്രമണം നടന്ന് രണ്ടര മാസത്തിനുശേഷമാണ് പ്രതിയെ പിടികൂടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More