നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

ചെന്നൈ: നയന്‍‌താരയുടെ ജീവിതകഥ പറയുന്ന 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍' ന്റെ ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. മഹാബലിപുരത്ത് വെച്ച് നടന്ന നയന്‍‌താരയുടെയും വിഗ്നേഷിന്‍റെയും വിവാഹവും ഇരുവരുടെയും സംഭാഷണവും കോര്‍ത്തിണക്കിയ ടീസറാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുന്നത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഈ ഡോകുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൌതം മേനോനാണ്. നെറ്റ്ഫ്ലിക്സിലൂടെ ആരാധകര്‍ക്ക് മുന്‍പില്‍ എത്തുന്നത് അവരുടെ കല്യാണ വിഡിയോ മാത്രമല്ലെന്നും നയന്‍ താരയുടെ ബാല്യവും സിനിമയിലേക്കുള്ള വരവും വിഗ്നേഷ് ശിവനെ പരിചയപെട്ടതുമെല്ലാം ഡോക്യുമെന്റിയില്‍ കാണാന്‍ സാധിക്കുമെന്നും ഗൌതം മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9-നാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹം കഴിക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി തുടങ്ങിവര്‍ക്കാണ് സിനിമാ മേഖലയില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നത് 2015-ല്‍ നാനും റൗഡി താന്‍ എന്ന  സിനിമാ ചിത്രീകരണത്തിനിടെയാണ് വിഗ്നേഷും നയന്‍താരയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഗ്നേഷ്. കഴിഞ്ഞ വര്‍ഷം 2021 മാർച്ച് 25-നായിരുന്നു നയന്‍ താരയുടെയും വിഘ്നേഷിന്‍റെയും വിവാഹം നിശ്ചയം കഴിഞ്ഞത്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More