ബിജെപി മുക്തഭാരതത്തിന്റെ കേന്ദ്രമായി ബീഹാര്‍ മാറും- ജെ ഡി യു അധ്യക്ഷന്‍ ലാലന്‍ സിംഗ്

പാട്ന: ബിജെപി മുക്ത ഭാരതം 2024-ല്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള കേന്ദ്രമായി ബീഹാര്‍ മാറുമെന്ന് ബീഹാറിലെ ഭരണകക്ഷിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയുമായ ജെ ഡി യുവിന്റെ അധ്യക്ഷന്‍ ലാലന്‍ സിംഗ്. ബീഹാറില്‍ നിതീഷ് കുമാറിനും ലാലുവിനും ഭരണകക്ഷിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന അമിത് ഷായ്ക്ക് മറുപടി പറയുകയായിരുന്നു ജെ ഡി യു അധ്യക്ഷന്‍. മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്നില്‍ നിന്ന് കുത്താന്‍ ഗൂഡാലോചന നടത്തിയത് ബിജെപിയാണ്‌. നിതീഷ് പിന്നില്‍നിന്ന് കുത്തി എന്ന അമിത് ഷായുടെ ആരോപണത്തിന് മറുപടിയായി ലാലന്‍ സിംഗ് പറഞ്ഞു. 

ജെ ഡി യുവിനും നിതീഷ് കുമാറിനും അമിത് ഷായുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 2024-ല്‍ ബിജെപി മുക്ത ഭാരതം യാഥാര്‍ത്ഥ്യമാക്കുകതന്നെ ചെയ്യും- ജെ ഡി യു അധ്യക്ഷന്‍ ലാലന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ സര്‍ക്കാരിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും രംഗത്തെത്തിയിരുന്നു. ബിജെപി ബിഹാറില്‍നിന്ന് തുടച്ചുനീക്കപ്പെട്ടതോടെ അമിഷ് ഷായ്ക്ക് ആകെ ഭ്രാന്തുപിടിച്ച അവസ്ഥയാണെന്നും 2024-ല്‍ ദേശീയ തലത്തിലും ബിജെപിക്ക് വന്‍ തകര്‍ച്ച നേരിടേണ്ടിവരുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

'അമിത് ഷാ ആകെ ഭ്രാന്തനായിപ്പോയി. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇവിടെനിന്നും നീക്കംചെയ്യപ്പെട്ടു. 2024-ലും അവര്‍ക്ക് തകര്‍ച്ച നേരിടേണ്ടിവരും. ആ പേടികൊണ്ടാണ് അമിത് ഷാ ബിഹാറില്‍ ഓടിനടന്ന് ജംഗിള്‍ രാജിനെക്കുറിച്ച് സംസാരിക്കുന്നത്. ഗുജറാത്തിലുണ്ടായിരുന്നപ്പോള്‍ അമിത് ഷാ എന്താണ് ചെയ്തത്? ജംഗിള്‍ രാജ് ഗുജറാത്തിലായിരുന്നു'- ലാലു പ്രസാദ് യാദവ് പറഞ്ഞു. 2024-ല്‍ കേന്ദ്രത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ പിടിക്കുമെന്നുമുളള അമിത് ഷായുടെ അവകാശവാദത്തെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊക്കെ വഴിയേ കണ്ടറിയാം എന്നായിരുന്നു ലാലുവിന്റെ മറുപടി.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More