വനിത ഉള്‍പ്പെട്ട ടീമിനെ സൌദി ബഹിരാകാശത്തേക്ക് അയക്കുന്നു

റിയാദ്: രാജ്യത്ത് ആദ്യമായി നടക്കാനിരിക്കുന്ന ബഹിരാകാശ ദൌത്യത്തില്‍ വനിതയെ ഉള്‍പ്പെടുത്തി സൌദി അറേബ്യ. ബഹിരാകാശ ടൂറിസം രംഗത്താണ് സൌദി അറേബ്യ പുതിയ കാല്‍വെപ്പിനൊരുങ്ങുന്നത്. അടുത്തവര്‍ഷം ബഹിരാകാശത്തേക്ക് അയയ്ക്കുക എന്ന ലക്ഷ്യത്തോടെ യാത്രയില്‍ പങ്കെടുക്കുന്ന ടീമിന്റെ പരിശീലനം ആരംഭിച്ചതായി സൌദി സ്പേസ് സ്റ്റേഷനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സൌദിഅറേബ്യ ആവിഷ്കരിക്കുന്ന ബഹിരാകാശ പദ്ധതിയനുസരിച്ച് അന്താരാഷ്‌ട്ര ഗവേഷണം നടത്തുന്നതിനും പുതിയ ബഹിരാകാശ ദൌത്യത്തിനും മുന്‍ഗണന നല്‍കും. അതോടൊപ്പം ഹ്രസ്വ- ദീര്‍ഘ ബഹിരാകാശ പറക്കലിനും അതുവഴി ബഹിരാകാശ ടൂറിസത്തിനും പ്രാധാന്യം നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഒരു വനിതക്ക് രാജ്യം അവസരം നല്‍കിയിരിക്കുന്നത്. യു എസിലെ ഹൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആക്സിയോന്‍ സ്പേസുമായി ചേര്‍ന്നാണ് സൌദി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അടുത്തകാലത്ത് സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സൌദി അറേബ്യന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്ത്രീകള്‍ നിര്‍ബന്ധമായും പര്‍ദ്ദ ധരിക്കണമെന്ന നിയമത്തില്‍ ഇളവുവരുത്തുകയും അതില്‍ വിവേചനാധികാരം നല്‍കുകയും ചെയ്തിരുന്നു. വാഹനങ്ങളില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല എന്ന ചട്ടത്തിലും ഭേദഗതി വരുത്തിയിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള അധികാരം നല്കിയതും വലിയ വാര്‍ത്തയായിരുന്നു. ഇതിനെയൊക്കെ മറികടക്കുന്നതാണ് ബഹിരാകാശ ദൌത്യത്തില്‍ വനിതയെ ഉള്‍പ്പെടുത്തിയ സൌദി നടപടി. സൌദി അറേബ്യയുടെ പുതിയ തീരുമാനത്തെ ആക്സിയോന്‍ സ്പേസ് സെന്‍റര്‍ മേധാവി മൈക്കല്‍ ഫ്രെഡ്ഢി സ്വാഗതം ചെയ്തു.

Contact the author

International Desk

Recent Posts

International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 1 day ago
International

ട്വിറ്റര്‍ ആസ്ഥാനത്ത് ബെഡ്റൂം; അന്വേഷണ ഉത്തരവിനെതിരെ മസ്ക്

More
More
Web Desk 2 days ago
International

20,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

More
More
International

ദക്ഷിണ കൊറിയന്‍ സീരീസുകള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

More
More
International

പേരുകള്‍ ബോംബും തോക്കുംപോലെ സ്‌ട്രോങ്ങാവണം; രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി നോർത്ത് കൊറിയ

More
More
International

പുടിന്‍ കോണിപ്പടിയില്‍ നിന്നും കാല്‍വഴുതി വീണു; ഗുരുതരപരിക്കെന്ന് റിപ്പോര്‍ട്ട്

More
More