കോട്ടയ്ക്കല്‍: ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന് വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം ബ്യൂറോയിലെ ക്യാമറമാന് ജിതേഷ് ജിത്തു (45) മരണപ്പെട്ടത്. കൊട്ടയ്ക്കലിലെ ചെറുകുന്നില്‍ ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
ജിതേഷ് ജിത്തു സഞ്ചരിച്ച ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാവിലെ ജോലിക്ക് പോകവെയാണ് ജിതേഷ് ജിത്തു അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതേഷ് ജിത്തുവിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.