ആര്‍ എസ് എസ് മേധാവി ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണം - കോണ്‍ഗ്രസ്

ഡല്‍ഹി: ആര്‍ എസ് എസ് മേധാവി മോഹൻ ഭഗവത് ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ഒരു മദ്രസ സന്ദര്‍ച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദിഗ്‌വിജയ സിംഗിന്‍റെ പ്രസ്താവന. രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ടെന്നും അക്കാരണത്താലാണ് മോഹന്‍ ഭഗവത് നൂനപക്ഷ വോട്ടുകള്‍ നേടാന്‍ ശ്രമിക്കുന്നതെന്നും ദിഗ്‌വിജയ സിംഗ് കൂട്ടിച്ചേര്‍ത്തു. 

വരുന്ന തെരഞ്ഞെടുപ്പില്‍ നൂനപക്ഷ വോട്ട് നേടാന്‍ ബിജെപി ആഗ്രഹിക്കുന്നുവെങ്കില്‍ 2015- ല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മുഹമ്മദ് അഖ്‌ലാഖിന്റെയും ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന്‍റെ വീടുകളും സന്ദര്‍ശിക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതേസമയം, തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ അന്വേഷണ ഏജൻസികൾ അടിച്ചമർത്തുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പിഎഫ്‌ഐക്കെതിരെ മാത്രമല്ല, മതവിദ്വേഷവും മതഭ്രാന്തും പ്രചരിപ്പിക്കുന്ന ഏതൊരു സംഘടനയ്‌ക്കെതിരെയും നടപടിയെടുക്കണമെന്നും ദിഗ്‌വിജയ സിംഗ് വ്യക്തമാക്കി.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് വിയോജിപ്പില്ലെന്നും കേന്ദ്രസര്‍ക്കാരിന് വ്യക്തമായ കാരണമുണ്ടെങ്കില്‍ അത്തരമൊരു നിലപാട് സ്വീകരിക്കാമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More