'എം എല്‍ എമാര്‍ ദേഷ്യത്തിലാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല' - അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ തൊണ്ണൂറിലധികം എം എല്‍ എമാര്‍ രാജിഭീഷണി മുഴക്കിയ സാഹചര്യത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഒന്നും തന്റെ നിയന്ത്രണത്തില്‍ അല്ലെന്നും എം എല്‍ എമാര്‍ ദേഷ്യത്തിലാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരണം അല്ലെങ്കില്‍ അദ്ദേഹം പറയുന്ന ആളെ മുഖ്യമന്ത്രിയാക്കണം എന്നാണ് എം എല്‍ എമാരുടെ ആവശ്യം. അനുനയിപ്പിക്കാനായി ഫോണില്‍ വിളിച്ച എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് ഗെഹ്ലോട്ട് ഇക്കാര്യം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ടിനെയാണ് എ ഐ സി സി നേതൃത്വം പരിഗണിച്ചിരിക്കുന്നത്. ഇതിനായി ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരും. നിലവില്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം താല്‍പ്പര്യപ്പെടുന്നത്. ഇതോടെയാണ് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എം എല്‍ എമാര്‍ രാജിഭീഷണി മുഴക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

പ്രശ്‌നം പരിഹരിക്കാനായി സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ, അജയ് മാക്കന്‍ എന്നിവര്‍ ഗെഹ്ലോട്ടിനെ അനുകൂലിക്കുന്ന എം എല്‍ എമാരെ കണ്ട് അഭിപ്രായം തേടുകയാണ്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഇന്ന് ഡല്‍ഹിയിലെത്തി സോണിയയെ കണ്ടേക്കും. ഒക്ടോബര്‍ പതിനേഴിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഗെഹ്ലോട്ട് ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 15 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 19 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 21 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More