ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുളള പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നാണ് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയയോട് ആവശ്യപ്പെട്ടത്. ഇന്നലെ വൈകുന്നേരം സോണിയാ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
'ഞങ്ങള്‍ ഒരുമിച്ചുനിന്നാണ് ബിഹാറില്‍നിന്ന് ബിജെപിയെ പുറത്താക്കിയത്. നമ്മള്‍ എല്ലാവരും ഒരുമിച്ചുനിന്നാല്‍ ബിജെപിയെ ഇന്ത്യയില്‍നിന്നുതന്നെ പുറത്താക്കാനാവും. രാജ്യത്തിന്റെ നിലവിലെ സാഹചര്യം വളരെ ഭയാനകമാണ്. പ്രതിപക്ഷത്തുളള നേതാക്കളെ ഭയപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷേ അവരുടെ കുതന്ത്രങ്ങളില്‍ ഞങ്ങള്‍ അകപ്പെടാന്‍ പോകുന്നില്ല'- സോണിയയുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം ലാലു പ്രസാദ് യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ പാര്‍ട്ടികളും കൈകോര്‍ക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരേ നിലപാടിലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുശേഷം കൃത്യമായ പദ്ധതിയെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.